ചെറുവത്തൂര്‍ (www.evisionnews.in) : മയ്യിച്ച ദേശീയപാതയില്‍ വീണ്ടും വാഹനാപകടം. കാര്യങ്കോട് പാലത്തിനത്ത് വൈകിട്ടോടെയാണ് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടമുണ്ടായത്. വലിയപറമ്പ പന്ത്രണ്ടിലെ കെ.യു ഇബ്രാഹിമിന്റെ ഭാര്യ ബുഷ്റ കോട്ടപ്പുറം മാതാവ് ആയിഷ എന്നിവരടക്കം ആറോളം പേര്‍ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇവരെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം മൂകാംബികയിലേക്ക് പോകുകയായിരുന്ന ഒരു ടെമ്പോ ട്രാവലറിന്റെ പിറകില്‍ പാണത്തൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിടിച്ച് അപകടമുണ്ടായിരുന്നു. ടെമ്പോ താഴ്ച്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. പ്രദേശത്ത് അപകടം ആവര്‍ത്തിക്കുന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ ആശങ്കയിലാണ്. കഴിഞ്ഞ വര്‍ഷം ഈ റോഡില്‍ പന്ത്രണ്ടോളം വാഹനാപകടങ്ങള്‍ നടന്നിരുന്നു. രാത്രി വൈകിയും പുലര്‍ച്ചയുമൊക്കെ ഉണ്ടാകുന്ന അപകടങ്ങളില്‍പ്പെടുന്നവരെ രക്ഷപ്പെടുത്തുകയെന്നത് നാട്ടുകാരുടെ ഉറക്കം കെടുത്തുന്ന സംഭവമായി മാറിക്കഴിഞ്ഞു. അപകടങ്ങള്‍ ആവര്‍ത്തിക്കുന്നതിനെതിരെ ശക്തവും ഫലപ്രദവുമായ ഗതാഗത ക്രമീകരണങ്ങള്‍ ചെറുവത്തൂര്‍ മേഖലയിലാകെ സജ്ജമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Keyowrds: Kasaragod-news-cheruvathur-news-mayyicha
Post a Comment
0 Comments