കാസര്‍കോട് (www.evisionnews.in) : നഗരത്തിലെ ടെമ്പോ ഡ്രൈവര്‍ താമസിക്കുന്ന വീടിന് മുന്നില്‍ തീ കൊളുത്തി മരിച്ചു. നുള്ളിപ്പാടി ചെന്നിക്കര സ്വദേശി സുധാകരനാ(60)ണ് കൂഡ്‌ലു സദാശിവ ടെമ്പിള്‍ റോഡിലെ വാടക ക്വാര്‍ട്ടേഴ്‌സിന് മുന്നില്‍ തീ കൊളുത്തി മരിച്ചത്.
വെള്ളിയാഴ്ച പുലര്‍ച്ചെ 2 മണിയോടെയാണ് സംഭവം. ഭാര്യാ സഹോദരിക്ക് മിസ്ഡ് കോള്‍ അടിച്ച ശേഷമായിരുന്നു തീകൊളുത്തിയത്. നിലവിളി കേട്ട് ഭാര്യ ജയലക്ഷ്മിയും തൊട്ടടുത്ത് താമസിക്കുന്ന ബന്ധുക്കളും എത്തിയപ്പോഴാണ് സുധാകരനെ തീകൊളുത്തിയ നിലയില്‍ കണ്ടത്. ഉടന്‍ തന്നെ കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സുധാകരന്‍ രണ്ട് ദിവസം മുമ്പ് ഭാര്യയേയും മക്കളെയും തൊട്ടടുത്ത സഹോദരിയുടെ ക്വാര്‍ട്ടേഴ്‌സിലേക്ക് മാറ്റി തനിച്ചായിരുന്നു താമസിച്ചിരുന്നത്. പരേതനായ അച്യുതന്‍-ശ്രീമതി ദമ്പതികളുടെ മകനാണ്. പരേതയായ നളിനി ആദ്യ ഭാര്യയാണ്. മക്കള്‍: വൈശാഖ്, അജിത്, സജിത്, സിന്ധു. സഹോദരങ്ങള്‍: ചന്ദ്രന്‍, കൃഷ്ണന്‍, വേദാവതി, ആശാലത, സത്യാവതി. മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി.
Keywords: suicide-news-anangoor-kasaragod
Post a Comment
0 Comments