Type Here to Get Search Results !

Bottom Ad

അണങ്കൂര്‍ പച്ചക്കാട് സ്വദേശി ദുബൈയില്‍ അന്തരിച്ചു


അണങ്കൂര്‍ (www.evisionnews.in)  : അണങ്കൂര്‍ പച്ചക്കാട് സ്വദേശി ഹൃദയാഘാതം മൂലം ദുബൈയില്‍ അന്തരിച്ചു. പച്ചക്കാട്ടെ അഹ്മദിന്റെയും ആയിഷയുടേയും മകന്‍ മുഹമ്മദ് ഷാഫി(50)യാണ് അന്തരിച്ചത്. ഉളിയത്തടുക്ക ജയ്മാത സ്‌കൂളിന് സമീപം കുടുംബസമേതം താമസിച്ചുവരികയായിരുന്നു.

ദുബൈ മുര്‍ഷിദ് ബസാറില്‍ റുഖിയ ടെക്‌സ്‌റ്റൈല്‍സ് കടയിലെ ജീവനക്കാരനായിരുന്നു. ആറ് മാസം മുമ്പാണ് നാട്ടില്‍വന്ന് തിരിച്ചുപോയത്. വ്യാഴാഴ്ച രാവിലെ കടയിലേക്ക് പോകുന്നതിന് മുമ്പാണ് കുഴഞ്ഞുവീണത്. ഡോക്ടറെത്തി മരണം സ്ഥിരീകരിച്ചു. 

മയ്യത്ത് നാട്ടിലെത്തിക്കും. ഭാര്യ: മുംതാസ്. മക്കള്‍: സയാസ്, സയാബ, സഹദി. സഹോദരങ്ങള്‍: ലത്തീഫ്, ഷരീഫ് (ഇരുവരും ദുബൈ), ജമാല്‍, ഫാത്തിമ, സയീദലി, സുമയ്യ, ബുഷ്‌റ, അസ്മ.

Keywords:obitury-in-dubai-anagoor

Post a Comment

0 Comments

Top Post Ad

Below Post Ad