Type Here to Get Search Results !

Bottom Ad

കാസര്‍കോട്ട് യുവാവിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി പിടിയില്‍


കാസര്‍കോട് (www.evisionnews.in)  : സുഹൃത്തിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെ ബിയര്‍ കുപ്പി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. എരിയാല്‍ ബ്ലാര്‍ക്കോട് ലക്ഷം വീട് കോളനിയിലെ മുഹമ്മദ് ഫൈസലി(19)നെയാണ് എസ്.ഐയും സംഘവും അറസ്റ്റ് ചെയ്തത്. അശോക് നഗറിലെ കെ. കൃഷ്ണ(25)നെ വധിക്കാന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്. ഞായറാഴ്ച രാത്രിയാണ് സുഹൃത്തിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ കൃഷ്ണനെ കെ.പി.ആര്‍.റാവു റോഡില്‍ വെച്ച് കാറിലെത്തിയ നാലംഗ സംഘം അക്രമിച്ചത്. ഈ കേസില്‍ തളങ്കരയിലെ സൈനുല്‍ ആബിദീനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. രണ്ട് പേരെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു.

Keywords: murder-attempt-kasaragod-town-accused-arrested

Post a Comment

0 Comments

Top Post Ad

Below Post Ad