ബദിയടുക്ക (www.evisionnews.in) : എക്‌സൈസ് പരിശോധനക്കിടെ യുവാവ് സ്‌കൂട്ടര്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. സ്‌കൂട്ടറില്‍ കടത്താന്‍ ശ്രമിച്ച 15 കിലോ ചന്ദനമുട്ടികള്‍ പിടിച്ചു.വെള്ളിയാഴ്ച രാവിലെ എട്ടരമണിയോടെ കേരള-കര്‍ണ്ണാടക അതിര്‍ത്തി പ്രദേശമായ അടുക്കസ്ഥല പുതുക്കോളിയിലാണ് സംഭവം. ബദിയടുക്ക എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ കെ.പി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ വാഹന പരിശോധന നടത്തവെ കര്‍ണ്ണാടക വിടഌഭാഗത്ത് നിന്ന് ടി.വി.എസ് സ്‌കൂട്ടറില്‍ വരികയായിരുന്ന യുവാവ് സ്‌കൂട്ടര്‍ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് സ്‌കൂട്ടര്‍ പരിശോധിച്ചപ്പോഴാണ് ചാക്ക് കെട്ടിലാക്കി സൂക്ഷിച്ച ചന്ദനമുട്ടികള്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ആര്‍.സി ഉടമ അബ്ദുല്‍ ഹമീദിനെതിരെ കേസെടുത്തു. ചന്ദനമുട്ടികള്‍ വനം വകുപ്പിന് കൈമാറുമെന്ന് എക്‌സൈസ് സംഘം പറഞ്ഞു. എം.വി മനീഷ് കുമാര്‍, പി. രാജീവന്‍ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
Keywords: chandanam-youth-bike-arest
Post a Comment
0 Comments