Type Here to Get Search Results !

Bottom Ad

ദേശീയ പണിമുടക്ക് കേരളത്തില്‍ ബന്ദായി; ജനജീവിതം സ്തംഭിച്ചു


കാസര്‍കോട്  (www.evisionnews.in)  : കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ-തൊഴിലാളിവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകള്‍ ആഹ്വാനംചെയ്ത ദേശീയ പണിമുടക്ക് വെള്ളിയാഴ്ച കേരളത്തില്‍ ബന്ദായി മാറി. റെയില്‍വേ ഒഴികെ രാജ്യത്തെ സമസ്ത തൊഴില്‍മേഖലകളും വ്യാഴാഴ്ച അര്‍ധരാത്രിയോടെ പണിമുടക്കിലേക്ക് നീങ്ങി. 1991ല്‍ നവലിബറല്‍ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്ക് തുടക്കമിട്ടശേഷം അഖിലേന്ത്യാതലത്തില്‍ ട്രേഡ് യൂണിയനുകള്‍ സംഘടിപ്പിക്കുന്ന 17-ാമത്തെ പണിമുടക്കാണിത്. മോഡി സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം രണ്ടാമത്തേതും.


മോട്ടോര്‍ തൊഴിലാളികളും പണിമുടക്കുന്നതിനാല്‍ ഭൂരിഭാഗം സംസ്ഥാനങ്ങളിലും ബന്ദിന് സമാനമായ സാഹചര്യമാകും. ട്രേഡ് യൂണിയനുകള്‍ മാസങ്ങള്‍ക്കുമുമ്പേ പണിമുടക്കിന് ഒരുക്കംതുടങ്ങിയിരുന്നു. സംയുക്ത പ്രചാരണത്തിന് പുറമെ എല്ലാ ട്രേഡ് യൂണിയനുകളുടെ സ്വന്തം നിലയ്ക്കും പ്രചാരണം സംഘടിപ്പിച്ചു.

കേന്ദ്ര-സംസ്ഥാന ജീവനക്കാരും ബാങ്കിങ് മേഖലയിലെ ജീവനക്കാരും ഓഫീസര്‍മാരും അണിചേര്‍ന്നു. ആര്‍ബിഐയിലെയും ഇന്‍ഷുറന്‍സ് മേഖലയിലെയും ജീവനക്കാരും പണിമുടക്കിലാണ്. പ്രതിരോധ ഉല്‍പ്പാദന-സേവന മേഖലകളിലെ സിവിലിയന്‍ ജീവനക്കാരും പിന്തുണ പ്രഖ്യാപിച്ചു. ടെലികോം, തപാല്‍, റോഡുഗതാഗതം, വൈദ്യുതി, തുറമുഖം എന്നീ മേഖലകളും സ്തംഭിക്കും.

ബിഎംഎസ് പണിമുടക്കില്‍ നിന്ന് വിട്ടുനില്‍ക്കുന്നു. 2015 സെപ്തംബര്‍ രണ്ടിന് നടത്തിയ പൊതുപണിമുടക്കില്‍നിന്ന് ബിഎംഎസ് അവസാനനിമിഷം പിന്‍വാങ്ങിയിരുന്നു.

പണിമുടക്കില്‍ സംസ്ഥാനത്തെ മുഴുവന്‍ മേഖലകളും അണിചേര്‍ന്നു. വ്യാഴാഴ്ച രാത്രി 12 മുതല്‍ പണിമുടക്ക് ആരംഭിച്ചു. മണിക്കൂറുകള്‍ക്ക് മുമ്പുതന്നെ നഗരങ്ങളും മറ്റും നിശ്ചലമായി തുടങ്ങിയിരുന്നു. പണിമുടക്കുന്ന തൊഴിലാളികള്‍ വെള്ളിയാഴ്ച ജില്ലാകേന്ദ്രങ്ങളില്‍ പ്രകടനവും സത്യഗ്രഹവും നടത്തും.

Keywords: september-2-harthal-kerala

Post a Comment

0 Comments

Top Post Ad

Below Post Ad