Type Here to Get Search Results !

Bottom Ad

നഗ്നതാ പ്രദര്‍ശനം: നടന്‍ ശ്രീജിത് രവിയെ അറസ്റ്റ് ചെയ്തു: അറസ്റ്റ് പോസ്‌കോ നിയമപ്രകാരം


പാലക്കാട് (www.evisionnews.in): സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളുടെ മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്ന പരാതിയില്‍ ചലച്ചിത്ര നടന്‍ ശ്രീജിത് രവിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ലൈംഗീകാതിക്രമങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്ന പോസ്‌കോ നിയമപ്രകാരമാണ് അറസ്റ്റ്. പാലക്കാട് ഒറ്റപ്പാലം പോലീസ് സ്റ്റേഷനില്‍ സ്വകാര്യ സ്‌കൂളിലെ പ്രിന്‍സിപ്പല്‍ നല്‍കിയ പരാതിയില്‍ വ്യാഴാഴ്ച താരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യം ചെയ്യലിന് ശേഷം വെള്ളിയാഴ്ച രാവിലെയാണ് അറസ്റ്റു രേഖപ്പെടുത്തിയത്. ഇയാളെ 11മണിയോടെ കോടതിയില്‍ ഹാജരാക്കും.

ശ്രീജിത് രവിയുടെ ഫോട്ടോ കാണിച്ചുള്ള തിരിച്ചറിയല്‍ പരേഡില്‍ കുട്ടികള്‍ തിരിച്ചറിഞ്ഞതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പാലക്കാടിനടുത്തുള്ള കൊല്ലങ്കോട്ടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നാണ് ശ്രീജിത് രവിയെ പോലീസ് കസ്റ്റഡിയിലെടുത്തത്.

പാലക്കാട് പത്തിരിപ്പാലയിലുള്ള സ്‌കൂളിന് മുന്നില്‍ കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. ഡസ്റ്റര്‍ കാറിലെത്തിയ നടന്‍ കാറിലിരുന്ന് തന്നെ വിദ്യാര്‍ത്ഥിനികളുടെ നേര്‍ക്ക് സ്വകാര്യ ഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. ഇയാള്‍ പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയതായും പരാതിയില്‍ പറയുന്നുണ്ട്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad