Type Here to Get Search Results !

Bottom Ad

മനുഷ്യന്റെ ജീവനക്കാള്‍ വിലയുണ്ടോ നെരുവുനായകള്‍ക്ക്: പ്ലക്കാഡുമായി വിദ്യാര്‍ത്ഥികള്‍ തെരുവിലിറങ്ങി


തൃക്കരിപ്പൂര്‍ (www.evisionnews.in): ഇടവഴികളിലും സ്‌കൂള്‍ പരിസരത്തും തെരുവുനായ്ക്കള്‍ ജീവനു ഭീഷണിയുയര്‍ത്തുമ്പോള്‍ മനുഷ്യ ജീവനെക്കാള്‍ ഇവക്കു വില കല്‍പിക്കാന്‍ കാരണമെന്തെന്ന ചോദ്യവുമായി വിദ്യാത്ഥികള്‍ തെരുവിലിറങ്ങി. തൃക്കരിപ്പൂര്‍ പീസ് ഇന്റര്‍ നാഷനല്‍ സ്‌കൂളിലെ കുഞ്ഞുങ്ങളാണ് നാശം വിതയ്ക്കുന്ന തെരുവു നായ്ക്കള്‍ സംരക്ഷിക്കപ്പെടേണ്ടതാണെന്ന ചിന്തയ്ക്കു പിന്നില്‍ യഥാര്‍ഥ മൃഗസ്‌നേഹമാണോ എന്ന ചോദ്യം ഉയര്‍ത്തി പ്ലക്കാര്‍ഡുമേന്തി ബന്ധപ്പെട്ട ഓഫീസുകളിലും ജനങ്ങള്‍ക്കിടയിലുമെത്തിയത്. 

പ്രത്യേകം തയാറാക്കിയ ചോദ്യാവലിയുമായി ജനങ്ങളില്‍ നിന്നു സ്വരൂപിച്ച അഭിപ്രായം മുഖ്യമന്ത്രിക്കു സമര്‍പ്പിക്കും. പഞ്ചായത്ത് ഓഫീസിലും ഗവ. താലൂക്ക് ആശുപത്രിയിലും ഉദ്യോഗസ്ഥരും ഡോക്ടര്‍മാരുമായി സംവദിച്ച വിദ്യാര്‍ത്ഥികള്‍, തെരുവുനായ ശല്യത്തിന്റെ ഇരകള്‍ ഏറ്റവും കൂടുതല്‍ കുട്ടികളാണെന്നും ശാസ്ത്രീയമായ രീതിയില്‍ പരിഹാരം കാണാന്‍ പ്രാദേശികമായ നടപടികള്‍ വേണമെന്നും ആവശ്യപ്പെട്ടു. തെരുവുനായ ശല്യവും നശീകരണവും സംബന്ധിച്ച് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി സഫ തയാറാക്കിയ ആശയം അധികൃതര്‍ക്കു മുന്നില്‍ അവതരിപ്പിച്ചു. ദിയ ഫാത്തിമ, ഖദീജ റഷീദ്, മുസ്തഫ, ഉമര്‍ ഷഫീഖ്, ബാസില്‍, ഷമീല്‍, അന്‍വര്‍ തുടങ്ങിയ കുട്ടികള്‍ സംവാദത്തില്‍ പങ്കെടുത്തു. അഡ്മിനിസ്‌ട്രേറ്റര്‍ എ.ജി.സി.ഷാഹിദ്, അക്കാദമിക് കോഓര്‍ഡിനേറ്റര്‍ കെ.മനോരമ, നുസ്‌റത്ത് ഷിഹാബ്, രമ്യ രാജേഷ് നേതൃത്വം നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad