Type Here to Get Search Results !

Bottom Ad

സി.പി.എം നേതാക്കള്‍ തറഭാഷയില്‍ സംസാരിക്കുന്നു, വായില്‍ തോന്നിയത് പറയാനുള്ളതല്ല നിയമസഭ: വി.എം സുധീരന്‍


തിരുവനന്തപുരം (www.evisionnews.in): തറഭാഷയിലാണ് സി.പി.എം നേതാക്കള്‍ നിയമസഭയില്‍ സംസാരിക്കുന്നതെന്നും വായില്‍ തോന്നിയത് പറയാനുളളതല്ല നിയമസഭയെന്നും കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഗുണങ്ങളില്ലാത്ത സര്‍ക്കാറാണ് കേരളം ഭരിക്കുന്നത്. മോദി ഭരണത്തിന്റെ പതിപ്പാകുകയാണ് പിണറായിയുടെ ഭരണവും. ഏകാധിപത്യസ്വഭാവത്തോടെയാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്നും സര്‍ക്കാറിനെ നിയന്ത്രിക്കാന്‍ സി.പി.എം കേന്ദ്ര നേതൃത്വം അടിയന്തരമായി ഇടപെടണമെന്നും സുധീരന്‍ പറഞ്ഞു. 

തെരഞ്ഞെടുപ്പ് കാലത്ത് മദ്യലോബികളുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നീങ്ങുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ബിവറേജുകള്‍ അടച്ചുപൂട്ടില്ലെന്ന നിലപാട് ഇപ്പോള്‍ കൈക്കൊണ്ടിരിക്കുന്നത്. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം കേരളത്തിലെ മദ്യ ഉപഭോഗം കൂടി. പത്ത് ശതമാനം വീതം ഔട്ട്ലെറ്റുകള്‍ ഗാന്ധിജയന്തി ദിനത്തില്‍ അടച്ചുപൂട്ടണമെന്നായിരുന്നു മുന്‍ സര്‍ക്കാറിന്റെ തീരുമാനം. എന്നാല്‍ ഇത്തവണത്തെ ഗാന്ധിജയന്തി മുതല്‍ വിദേശ മദ്യഷാപ്പുകള്‍ പൂട്ടേണ്ടതില്ലെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു.

സ്വാശ്രയഫീസ് നിരക്ക് കുറക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് എം.എല്‍.എമാര്‍ നടത്തുന്ന നിരാഹാരസമരം നിയമസഭാ കവാടത്തിനു മുന്നില്‍ തുടരുകയാണ്. പ്രശ്നത്തില്‍ സര്‍ക്കാരിനെതിരായ ശക്തമായ നിലപാട് സഭക്കകത്തും പ്രതിപക്ഷം ഇന്നും തുടരുമെന്നും അദ്ദേഹം പറഞ്ഞു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad