നാഗ്പൂര്‍ (www.evisionnews.in): കേരളത്തിലെ തൃശൂര്‍ ആസ്ഥാനമായുള്ള പ്രമുഖ സ്വകാര്യ സ്വര്‍ണവായ്പാ സ്ഥാപനമായ മണപ്പുറം ഗോള്‍ഡിന്റെ നാഗ്പൂര്‍ ശാഖയില്‍ ജീനക്കാര്‍ക്ക് നേരെ തോക്ക് ചൂണ്ടി 30 കിലോ സ്വര്‍ണവും മൂന്നു ലക്ഷം രൂപയും കൊള്ളയടിച്ചു. സദര്‍ പ്രദേശത്ത് ജരിപട്ക ഭീം ചൗക്കിലുള്ള ശാഖയിലാണ് കഴിഞ്ഞ ദിവസം വൈകിട്ട് നാലുമണിയോടെ തോക്കുമായെത്തിയ ആറംഗസംഘം ബാങ്ക് ജീവനക്കാരെ ഭീഷണിപ്പെടുത്തി പകല്‍കൊള്ള നടത്തിയത്.
സംഭവം നടക്കുമ്പോള്‍ സുരക്ഷാഭടന്‍ ശാഖയില്‍ ഉണ്ടായിരുന്നില്ലെന്നാണ് പ്രാഥമിക വിവരം. നാഗ്പൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ ഉള്‍പ്പടെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു. പോലീസ് നായയെ സ്ഥലത്തെത്തിച്ചെങ്കിലും കാര്യമായ തുമ്പൊന്നും ലഭിച്ചില്ല. ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി വിരലടയാളങ്ങളെടുത്തു.
മൂന്നു ദിവസങ്ങള്‍ക്ക് മുമ്പ് ചിക്മംഗളൂരുവിലെ മണപ്പുറം ശാഖയിലും കൊള്ളനടന്നിരുന്നു. ബാങ്ക് കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് മേല്‍ക്കൂര തുരന്നാണ് കൊള്ള സംഘം സ്വര്‍ണവും പണവും അടക്കം നാലര കോടി രൂപയുടെ മുതല്‍ കൊള്ളയടിച്ചത്.
Keywords: Kerala-nagour-manappuram-bank-police-theft-30kg-gold
Post a Comment
0 Comments