തിരുവനന്തപുരം (www.evisionnews.in): സ്വാശ്രയ പ്രശ്നത്തില്‍ പ്രതിഷേധിച്ച് നിയമസഭാ കവാടത്തിന് മുന്നിലെ എം.എല്‍.എമാരുടെ നിരാഹാര രണ്ടാം ദിവസവും തുടരുന്നു. അതിനിടെ കറുത്ത ബാഡ്ജ് ധരിച്ച് പ്ലക്കാര്‍ഡുകളും ബാനറുകളുമായി സഭയിലത്തെിയ യുഡിഎഫ് എംഎല്‍എമാര്‍ ചോദ്യോത്തരവേള ബഹിഷ്‌കരിച്ച് നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. ഇതേതുടര്‍ന്ന് നടപടികള്‍ നിര്‍ത്തിവെച്ച് സഭ സ്തംഭിപ്പിച്ചു.
അതിനിടെ കെ.എം മാണി ധനമന്ത്രിയായിരുന്ന കാലയളവില്‍ ബജറ്റ് അവതരണ സമയത്ത് എല്‍ഡിഎഫ് എംഎല്‍എമാര്‍ നടത്തിയ പ്രതിഷേധത്തിന്റെ ചിത്രങ്ങള്‍ ഉയര്‍ത്തിക്കാട്ടി പ്രതിഷേധം അറിയിച്ചു. യു.ഡി.എഫ് എംഎല്‍എമാരായ ഹൈബി ഈഡന്‍, അനൂപ് ജേക്കബ്, ഷാഫി പറമ്പില്‍ എന്നിവരാണ് നിരാഹാര സമരം ചെയ്യുന്നത്. കെ.എം ഷാജി, എന്‍. ഷംസുദ്ദീന്‍ എന്നീ മുസ്ലിം ലീഗിന്റെ എം.എല്‍.എമാരാകട്ടെ ഇവരോട് ഐക്യപ്പെട്ട് അനുഭാവ സത്യഗ്രഹവും നടത്തുന്നുണ്ട്.
Post a Comment
0 Comments