ഉദുമ (www.evisionnews.in) : മത്സ്യബന്ധനത്തിനിടയില്‍ തൊഴിലാളി തോണിയില്‍ കുഴഞ്ഞു വീണു മരിച്ചു. ബേക്കല്‍, ബീച്ച് റോഡിനു സമീപത്തെ വേലപ്പുറം വീട്ടില്‍ കുമാര്‍(40) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ടാണ് സംഭവം.
തോണിയില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് കൂടെ ഉണ്ടായിരുന്നവര്‍ ഉടന്‍ തന്നെ കരയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരേതനായ രാമന്റെ മകനാണ്.കമ്മാടത്തുവാണ് മാതാവ്.അനിത ഭാര്യയും ശ്രീരാഗ്, അനുരാഗ്, ശ്രീനന്ദ, മക്കളും, സുഗന്ധി, രാജേഷ്, രാജേന്ദ്രന്‍ സഹോദരങ്ങളുമാണ്.
Keywords: Fisheries-Youth-death

Post a Comment
0 Comments