Type Here to Get Search Results !

Bottom Ad

ട്രെയിനുകള്‍ വൈകിയോടുന്നു: സമയത്തിനെത്താനാകാതെ യാത്രക്കാര്‍ ദുരിതത്തിലായി


കാസര്‍കോട് (www.evisionnews.in): ട്രെയിനുകള്‍ വൈകിയോടുന്നത് പതിവായതോടെ ട്രെയിന്‍ ഗതാഗതം ആശ്രയിക്കുന്ന യാത്രക്കാര്‍ ദുരിതത്തിലായി. പലപ്പോഴും മണിക്കൂറുകള്‍ വൈകിയാണ് പല ട്രെയിനുകള്‍ ഓടുന്നത്. കഴിഞ്ഞ മാസമുണ്ടായ ട്രെയിന്‍ അപകടത്തിന് ശേഷം മിക്ക ദീര്‍ഘ ദൂരവണ്ടികളും ഇപ്പോഴും മണിക്കൂറുകള്‍ വൈകിയാണ് ഓടിക്കൊണ്ടിരിക്കുന്നത്. പാസഞ്ചറുകള്‍ ഉള്‍പ്പെടെ നിലവിലുള്ള ട്രെയിനുകളില്‍ ജീവനക്കാര്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് യാത്രക്കാരാണ് ഇതുകാരണം യാത്രാദുരിതം അനുഭവിക്കുന്നത്. 

കര്‍ണ്ണാടക അതിര്‍ത്തി വരെയുള്ള സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലിക്കെത്തുന്ന മലബാര്‍ മേഖലയിലെ ജീവനക്കാര്‍ നേരിടുന്ന രൂക്ഷമായ റെയില്‍വേ യാത്രാദുരിതം പരിഹരിക്കാന്‍ അധികൃതര്‍ എത്രയും വേഗം ഇടപെടണമെന്ന് കേരള എന്‍.ജി.ഒ അസോസിയേഷന്‍ കാസര്‍കോട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ബജറ്റില്‍ പ്രഖ്യാപിച്ച പാസഞ്ചര്‍ ട്രെയിനുകള്‍ ഓട്ടം ആരംഭിക്കുകയും നിലവിലുള്ള ട്രെയിനുകളുടെ സമയം ക്രമീകരിക്കുകയും ബോഗികളുടെ എണ്ണം കൂട്ടണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. 

Post a Comment

0 Comments

Top Post Ad

Below Post Ad