Type Here to Get Search Results !

Bottom Ad

ദേശീയ തെയ്‌ക്കോണ്ടോ മേളയില്‍ കാഞ്ഞങ്ങാട് സ്വദേശിയും


കാഞ്ഞങ്ങാട് () : അരയി ഗവ. യു.പി സ്‌കൂളിലെ ഏഴാംതരം വിദ്യാര്‍ത്ഥി പി.പി അഭിരാം ദേശീയ തെയ്‌ക്കോണ്ടോ മേളയിലേക്ക് യോഗ്യത നേടി അരയി ഗ്രാമത്തിന് അഭിമാനമായി. കോട്ടയത്തു വെച്ചു നടന്ന വാശിയേറിയ സംസ്ഥാന സ്‌കൂള്‍ തെയ്‌ക്കോണ്ടോ ഗെയിംസ് മത്സരത്തില്‍ സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയാണ് ദേശീയ മേളയിലേക്ക് തെരെഞ്ഞെടുത്തത്. സബ് ജില്ല, ജില്ലാ മത്സരങ്ങളിലും ഒന്നാം സ്ഥാനം നേടിയിരുന്നു. കാഞ്ഞങ്ങാട്ടെ ബി.ഐ. പ്രകാശാണ് പരിശീലകന്‍. മടിക്കൈ കണ്ടംകുട്ടി ചാലിലെ മാര്‍ബിള്‍ തൊഴിലാളി പി.പി.രാജേഷിന്റെയും പി.പി ബിന്ദുവിന്റെയും മകനാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad