അതേസമയം, ഇതിനിടയില്‍ പോലീസ് കസ്റ്റഡിയിലിരിക്കെ എ.ആര്‍ ക്യാമ്പിലെ പോലീസ് ക്ലബ്ബില്‍ നിന്ന് രക്ഷപ്പെട്ട ഹൊസങ്കടിയിലെ കൊള്ളയടക്കം നിരവധി കേസുകളില്‍ പ്രതിയാണെന്ന് പോലീസ് സംശയിക്കുന്ന ഹൊസങ്കടിയിലെ ഓട്ടോ ഡ്രൈവര്‍ കടമ്പാറിലെ ഹനീഫിനെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു. അന്തര്‍ സംസ്ഥാന കവര്‍ച്ചക്കാരെ കടമ്പാറിലെ വീട്ടിലെത്തിച്ചതും പരിസരം പരിചയപ്പെടുത്തികൊടുത്തതും ഇയാളാണ്. കര്‍ണ്ണാടകയിലെ രഹസ്യകേന്ദ്രത്തില്‍ ഒളിവില്‍ കഴിയുന്ന ഇയാളെ ഉടന്‍ കണ്ടെത്താന്‍ കഴിയുമെന്നാണ് പോലീസ് കണക്കുകൂട്ടുന്നത്.
കുഞ്ചത്തൂര്‍ സ്വദേശിയും മഞ്ചേശ്വരം സ്വദേശികളായ രണ്ടു പേരുമാണ് പൊലീസ് വലയിലായത്. സെപ്തംബര്‍ 8ന് പുലര്‍ച്ചെ 2 മണിയോടെയാണ് ഹൊസങ്കടി കടമ്പാര്‍മനയിലെ രവീന്ദ്രനാഥ ഷെട്ടിയേയും ഭാര്യ മഹാലക്ഷ്മിയയും കത്തി കാട്ടി ഭീഷണിപ്പെടുത്തി മുകമൂടി സംഘം പണവും സ്വര്‍ണാഭരണങ്ങളും കൊള്ളയടിച്ചത്. തുടര്‍ന്ന് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറുമായി കടന്ന് കളയുകയായിരുന്നു. അന്വേഷണത്തിനിടെ ദിവസങ്ങള്‍ക്ക് ശേഷം കര്‍ണ്ണാടക പണമ്പൂരില്‍ കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. മുഖംമൂടിധാരികളായ മൂന്നു പേരാണ് വീട്ടിനകത്ത് കടന്ന് കൊള്ള നടത്തിയതെന്നാണ് പോലീസ് നിഗമനം. സംഘത്തില്‍ എത്ര പേര്‍ ഉണ്ടായിരുന്നുവെന്ന കാര്യം ഇപ്പോഴും വ്യക്തമല്ല. പിടിയിലായ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്താല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളൂ.
Keywords: Kasaragod-news-robbery-manjeshwer
Post a Comment
0 Comments