കാസര്‍കോട്. (www.evisionnews.in)വരനും കുടുംബത്തിനും മാനഹാനിയുണ്ടാക്കുന്നതാണ് കല്ല്യാണ റാഗിങ്ങെന്ന് സുഹൃത്തുക്കള്‍ തിരിച്ചറിയണമെന്ന് കാസര്‍കോട് സംയുക്ത ജമാഅത്ത് ജോ.സെക്രട്ടറി കെ.ബി. മുഹമ്മദ് കുഞ്ഞി .ഇ-വിഷന്‍ ന്യൂസിന്റെ 'അതിര് വിടുന്നുണ്ടോ ആഘോഷങ്ങള്‍' എന്ന ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുഹൃത്തുക്കളുടെ സന്തോഷത്തിന് വേണ്ടിയാണ് വിവാഹത്തിന്റെ പേരില്‍ നടക്കുന്ന അനാചാരങ്ങളെ വരനും വീട്ടുകാരും സഹിക്കേണ്ടി വരുന്നത്.കല്ല്യാണാഘോഷത്തിന് മങ്ങലേല്‍ക്കുമോ എന്ന ഭയം കൊണ്ടാണ് ഇത്തരക്കാര്‍ക്കെതിരെ വീട്ടുകാരോ കുടുംബാഗങ്ങളോ പ്രിതികരിക്കാതിരിക്കാത്തത്. കല്ല്യാണ ദിവസം തന്നെ ഏറ്റവും കൂടുതല്‍ റാഗിങ് ചെയ്തയാളെ പ്രതികാരമെന്നോണം തിരിച്ച് റാഗിങ് ചെയ്യുവാന്‍ ഗള്‍ഫിലായിരുന്നാല്‍ പോലും പണപ്പിരിവ് നടത്തി ആള്‍ക്കാരെ നിയോഗിക്കുന്ന സംഭവം പോലും ഇന്ന് കാസര്‍കോട്ട് ഉണ്ടാവാറുണ്ട്. സുഹൃത്തുക്കളുടെ സ്‌നേഹം നിലനിര്‍ത്താന്‍ വേണ്ടി കുടുംബാംഗങ്ങളില്‍ ആരെങ്കിലും മരിച്ചാല്‍ പോലും അത് ഒരു വിഷയമല്ലാതായി മാറിയിരിക്കുന്നു.കുടുംബത്തിന് മുന്നിലും പൊതു സമൂഹത്തിന് മുന്നിലും പരിഹാസം മാത്രമാണ് ഏറ്റുവാങ്ങേണ്ടി വരുന്നതെന്ന് കല്ല്യാണ റാഗിങ്ങുകാര്‍ തിരിച്ചറിയുന്നില്ല.
സുഹൃത്തിന് തന്റെ പ്രവൃത്തി മാനഹാനിയുണ്ടാക്കുമെന്ന് മനസ്സിലാക്കി കല്ല്യാണ റാഗിങ്ങുകാര്‍ ഇതില്‍ നിന്നും പിന്തിരിഞ്ഞാല്‍ തന്നെ വിവാഹ വീടുകളിലുമുണ്ടാകുന്ന മിക്ക പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടാകുമെന്നും കെ.ബി.മുഹമ്മദ് കുഞ്ഞി അഭിപ്രായപ്പെട്ടു.
keywords : kasaragod-marriage-debts-raging-kb-muhammed-kunhi

Post a Comment
0 Comments