മംഗളൂരു.(www.evisionnews.in)ഉഡുപ്പിയില്‍ ജോലികഴിഞ്ഞ് തിരിച്ച് വരികയായിരുന്നു 18കാരി പുഴയില്‍ ചാടി.ബുധനാഴ്ച വൈകുന്നേരമാണ് സംഭവം
പുത്തൂര്‍-അംബാഗിലുവിലെ ജ്യോതി-ചന്ദ്രശേഖര ദമ്പതികളുടെ മകളായ ചൈത്ര(18)യാണ് ജോലികഴിഞ്ഞ് തിരിച്ച് വരുന്നതിനിടെ കല്യാണ്‍പൂരിനടുത്തുള്ള സ്വര്‍മ പുഴയിലേക്കാണ് എടുത്ത് ചാടിയത്.കഴിഞ്ഞ നാലുമാസമായി അമ്പല്‍പാടിയിലെ ഒരു മൊബൈല്‍ കടയില്‍ ജോലി ചെയ്ത് വരികയായിരുന്നു ചൈത്ര.ബുധനാഴ്ച വൈകുന്നേരം മൊബൈല്‍ കടയില്‍ നിന്നും ജോലി കഴിഞ്ഞ് ചൈത്ര ബസ്സ് കയറി സന്തെകട്ട സ്‌റ്റോപ്പിലിറങ്ങി വീട്ടിലേക്ക് മൊബൈലില്‍ സാംസാരിച്ച് നടന്ന് വരികയായിരുന്നു .പാലത്തിനടത്തെത്തിയപ്പോള്‍ കരഞ്ഞ് ബഹളമുണ്ടാക്കുകയും ബാഗും ചെരിപ്പും അഴിച്ച് വെച്ച് പുഴയിലേക്ക് എടുത്ത് ചാടുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.ബാഗിലുണ്ടായിരുന്ന രേഖകള്‍ നോക്കിയാണ് ചൈത്രയെ തിരിച്ചറിഞ്ഞത്.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ
ഡി.വൈ.എസ്.പി കുമാര സ്വാമി, ഇന്‍സ്‌പെക്ടര്‍ ശ്രീകാന്ത് നായക്, സബ്-ഇന്‍സ്‌പെക്ടര്‍ മധു എന്നിവരുടെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരുന്നു.
keywords : mangolre-bridge-young-girl

Post a Comment
0 Comments