Type Here to Get Search Results !

Bottom Ad

കാസര്‍കോട് വിജിലന്‍സ് എ.എസ്.ഐയുടെ മകന്‍ ഹൃദയാഘാതം മൂലം മരിച്ചു


കാസര്‍കോട്:(www.evisionnews.in) കാസര്‍കോട്ടെ വിജിലന്‍സ് എ.എസ്.ഐയുടെ മകനായ എഞ്ചിനീയര്‍ ബംഗളൂരുവിലെ താമസസ്ഥലത്ത് ഹൃദയാഘാതം മൂലം മരിച്ചു. കാസര്‍കോട് വിജിലന്‍സ് എ.എസ്.ഐയും പയ്യന്നൂര്‍ കുണ്ടേങ്കോട് സ്വദേശിയുമായ ശിവദാസന്റെ മകന്‍ അഭിരാജന്‍(22)ആണ് മരിച്ചത്. ബി.ടെക് പഠനം കഴിഞ്ഞ ശേഷം ബംഗളൂരുവിലെ സ്വകാര്യ കമ്പനിയില്‍ എഞ്ചിനീയറിംഗ് പ്രാക്ടീസ് ചെയ്തുവരികയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി താമസസ്ഥലത്ത് വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അഭിരാജനെ ബംഗളൂരു സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സുജയയാണ് അമ്മ. അഭിജിത്ത് ഇരട്ട സഹോദരനാണ്.

keywords : kasaragod-vigilance-asi-son-heart-attack

Post a Comment

0 Comments

Top Post Ad

Below Post Ad