തൃക്കരിപ്പൂര്‍: (www.evisionnews.in) തൃക്കരിപ്പൂരിന്റെ കലാ-കായിക-സാംസ്‌കാരിക-ജീവകാരുണ്യ-വിദ്യാഭ്യാസ രംഗത്ത് കഴിഞ്ഞ 16 വര്‍ഷക്കാലമായി ശ്രദ്ധേയമായ ചുവടു വെപ്പുമായി മുന്നേറുന്ന ബീരിച്ചേരി അല്‍ ഹുദ ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബ് പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള ഫണ്ട് ശേഖരണം ആരംഭിച്ചു. ക്ലബ്ബ് ഓഫീസില്‍ വെച്ച് നടന്ന ചടങ്ങില്‍ അബൂദാബി പ്രതിനിധി യു.പി.ഫഹീം ക്ലബ്ബ് ട്രഷറര്‍ എന്‍.ഇസ്മായിലിനു ഫണ്ട് കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു. ഉപദേശക സമിതിയംഗം യു.പി.സലീം മാസ്റ്റര്‍, ജന.സെക്രട്ടറി ടി.വികുഞ്ഞബ്ദുള്ള, മാനേജര്‍മാരായ എന്‍.ഷിഹാസ്, വി.പി.തഫ്‌സില്‍, ജോ.സെക്രട്ടറി എന്‍.ആഷിഖ് സംബന്ധിച്ചു.
keywords : beericheri-alhuda-club-fund-inauguration-

Post a Comment
0 Comments