കണ്ണൂര്‍ (www.evisionnews.in): ബസ് ബൈക്കിലിടിച്ച് കോളജ് വിദ്യാര്‍ത്ഥിനി മരിച്ചു. പിന്‍സീറ്റില്‍ ഇരുന്ന് യാത്രചെയ്യുകയായിരുന്ന എസ്.എന്‍ കോളജ് വിദ്യാര്‍ത്ഥിനി തലമുണ്ട സ്വദേശി ആതിരയാണ് (19)മരിച്ചത്. വ്യാഴാഴ്ച രാവിലെ താഴെചൊവ്വ റെയില്‍വേ ഗേറ്റിനു സമീപമാണ് അപകടം.
കണ്ണൂരില്‍ നിന്നു കോഴിക്കോട്ടേക്ക് അമിതവേഗതയില്‍ പോകുകയായിരുന്ന ഒമേഗ ബസാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ ആതിരയുടെ ദേഹത്തിലൂടെ ബസിന്റെ ടയര്‍ തലയില്‍ കയറിയിറങ്ങുകയായിരുന്നു. ആതിര അപകടസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് എസ്എന്‍ കോളജ് വിദ്യാര്‍ത്ഥികള്‍ ബസുകള്‍ തടഞ്ഞിട്ട് പ്രതിഷേധിച്ചു.
Keywords; Kannur-news-accident-bus-bike-college-student-died

Post a Comment
0 Comments