Type Here to Get Search Results !

Bottom Ad

ഓണം ബമ്പറടിച്ച കോടീശ്വരന്‍ കാണാമറയത്ത്: ടിക്കറ്റെടുത്തയാള്‍ അറിയാതെ ടിക്കറ്റ് കത്തിച്ചെന്നും അഭ്യൂഹം


തിരുവനന്തപുരം (www,evisoinnews.in): ഓണം ബമ്പറടിച്ച കോടീശ്വരന്‍ കാണാമറയത്തായതോടെ ടിക്കറ്റെടുത്തയാള്‍ അറിയാതെ ടിക്കറ്റ് കത്തിച്ചെന്നും സേലത്തുള്ള ലോറി ഡ്രൈവര്‍ തൃശൂരില്‍ നിന്നെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനമെന്നും അഭ്യൂഹങ്ങള്‍ പരന്നതോടെ ഓഫീസിലേക്ക് കോളുകളുടെ പ്രഹേളികയാണ്. രാവിലെ മുതല്‍ കേരളത്തിലെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള അന്വേഷണങ്ങളുടെ പെരുമഴയാണ്. ഇതോടെ ഓഫീസിലുള്ളവര്‍ക്കു മനസമാധാനത്തോടെ ജോലി ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ്. ലോട്ടറി ഏജന്റുമാരും ടിക്കറ്റെടുത്തവരും പൊതുജനങ്ങളുമെല്ലാം ഇടതടവില്ലാതെ വിളിച്ചുകൊണ്ടിരിക്കുന്നു. ഫോണ്‍ കോളുകള്‍ സ്വീകരിക്കാനായി മാത്രം ഒരു സ്റ്റാഫിനെ നിയോഗിച്ചിരിക്കുകയാണ് ഓഫീസില്‍.

ലോട്ടറി അടിച്ച ഭാഗ്യവാന്‍ ആരെന്നറിയാന്‍ കേരളം ആകാംഷാപൂര്‍വ്വം കാത്തിരിക്കുമ്പോള്‍ അതിലേറെ ആകാംഷയോടെ കാത്തിരിക്കുകയാണ് ഒന്നാം സമ്മാനാര്‍ഹമായ ടിക്കറ്റു വില്‍പ്പന നടത്തിയ ജില്ലയായ തൃശൂരിലെ ലോട്ടറി ഓഫീസ്. ജേതാവിനെ കണ്ടെത്താത്തതിനാല്‍ തൃശൂരില്‍ ജില്ലയില്‍ വിറ്റ ടിക്കറ്റിനാണ് ഓണം ബംബറായ എട്ടു കോടി ലഭിച്ചത്.

തൃശൂര്‍ നഗരത്തിലെ ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്‍ ഏജന്‍സിയില്‍നിന്നു വാങ്ങിയ ടിസി ഏഴ് 88368 എന്ന നമ്പരിലെ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. നിരവധിപേര്‍ ടിക്കറ്റെടുക്കുന്നതിനാല്‍ ആരാണു ടിക്കറ്റെടുത്തതെന്ന് ഏജന്‍സിക്കാര്‍ക്കും മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ല. ടിക്കറ്റെടുത്തയാള്‍ക്കു രാജ്യത്ത് എവിടെയുള്ള ബാങ്കിലും ടിക്കറ്റ് ഹാജരാക്കാം. ആവശ്യമായ രേഖകള്‍ സഹിതം, ലോട്ടറി ടിക്കറ്റിനു പുറകില്‍ പേരും വിലാസവും എഴുതി ഒപ്പിട്ട് 30 ദിവസത്തിനുള്ളില്‍ ടിക്കറ്റ് ഹാജരാക്കണം. ലോട്ടറി ഡയറക്ടറ്ററേറ്റിലും ടിക്കറ്റ് നേരിട്ടു നല്‍കാം.


Keywords; Kerala-trissur-onam-bumber-ticket

Tags

Post a Comment

0 Comments

Top Post Ad

Below Post Ad