Type Here to Get Search Results !

Bottom Ad

ഫ്രാക്ക് സിനിമയുടെ ആദ്യചലച്ചിത്ര പ്രദര്‍ശനം നാളെ



കാസര്‍കോട് (www.evisionnews.in): ഫ്രാക്ക് (ഫെഡറേഷന്‍ ഓഫ് റെസിഡെന്റ്‌സ് അസോസിയേഷന്‍ ഓഫ് കാസര്‍കോട്) കള്‍ച്ചറല്‍ ഫോറത്തിന്റെ കീഴിലുള്ള ഫ്രാക്ക് സിനിമയുടെ ആദ്യ പ്രദര്‍ശനം സെപ്തംബര്‍ 30ന് അഞ്ചു മണി മുതല്‍ കാസര്‍കോട് പ്രസ് ക്ലബ്ബ് ഹാളില്‍ നടക്കും. സ്റ്റീഫന്‍ സ്പില്‍ ബര്‍ഗ് സംവിധാനം ചെയ്ത് ജോണ്‍ ഹാന്‍സ് അഭിനയിച്ച ദി ടെര്‍മിനല്‍ എന്ന സിനിമയാണ് പ്രദര്‍ശിപ്പിക്കുക. ആദ്യ പ്രദര്‍ശനത്തിന് പ്രവേശനം സൗജന്യമായിരിക്കും.

എല്ലാ മാസവും എല്ലാ വെള്ളിയാഴ്ചകളിലും വൈകിട്ട് അഞ്ചു മണി മുതല്‍ പ്രസ് ക്ലബ്ബില്‍ തെരഞ്ഞെടുത്ത സിനിമകളുടെ പ്രദര്‍ശനവും ചര്‍ച്ചകള്‍ സംവാദം വിശകലനങ്ങള്‍ എന്നിവ നടക്കും. പ്രമുഖ സിനിമാ പ്രവര്‍ത്തകര്‍ സംബന്ധിക്കും. കഴിഞ്ഞ മാസം പ്രശസ്ത സിനിമാ സംവിധായകന്‍ ലാല്‍ ജോസാണ് ഫ്രാക്ക് സിനിമയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. 


Keywords: Kasaragod-news-cinema-press-club-frak

Post a Comment

0 Comments

Top Post Ad

Below Post Ad