Type Here to Get Search Results !

Bottom Ad

നടന്‍ ശ്രീജിത് രവിയുടെ അറസ്റ്റ്; പരാതിക്കാരോട് പോലീസ് മോശമായി പെരുമാറിയെന്ന് റിപ്പോര്‍ട്ട്


ഒറ്റപ്പാലം∙ നടൻ ശ്രീജിത് രവിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട്  പൊലീസിന് വീഴ്ച പറ്റിയതായി റിപ്പോർട്ട്. കേസിൽ പൊലീസിനു വീഴ്ച സംഭവിച്ചെന്നു സബ്കലക്ടറുടെ അന്വേഷണത്തിലാണ് കണ്ടെത്തിയത്. കലക്ടർ പി.മേരിക്കുട്ടിയുടെ നിർദേശപ്രകാരം പി.ബി.നൂഹ് നടത്തുന്ന അന്വേഷണ റിപ്പോർട്ടിൽ ഒറ്റപ്പാലത്തെ സിവിൽ പൊലീസ് ഓഫിസർക്കെതിരെ പരാമർശമുള്ളതായാണു വിവരം.പത്തിരിപ്പാലയിലെ സ്കൂൾ പ്രിൻസിപ്പലിന്റെ പരാതിയിൽ പ്രാഥമിക അന്വേഷണം നടത്താൻ സ്കൂളിലെത്തിയ സിപിഒക്കെതിരെയാണു പരാമർശം. അന്വേഷണത്തിൽ കാലതാമസം വരുത്തിയെന്നും പരാതിക്കാരോടു മോശമായി പെരുമാറിയെന്നും കേസ് മൂടിവയ്ക്കാൻ ശ്രമിച്ചെന്നുമാണു കണ്ടെത്തൽ.
പൊലീസിന്റെ ഭാഗംകൂടി കേട്ടശേഷം റിപ്പോർട്ട് കലക്ടർക്കു സമർപ്പിക്കും. 27നു നടന്ന സംഭവത്തിൽ അന്വേഷണം വൈകുന്നെന്ന് ആരോപിച്ചാണു സ്കൂളിലെ ചിലർ കലക്ടറെ നേരിൽ കണ്ടു പരാതി അറിയിച്ചത്. കലക്ടറുടെ നിർദേശപ്രകാരം വ്യാഴാഴ്ച സ്കൂളിലെത്തിയ സബ്കലക്ടർ വിദ്യാർഥികളിൽ നിന്നും അധ്യാപകരിൽ നിന്നും മൊഴിയെടുത്തു. ഇതിനു ശേഷമാണു പൊലീസ് സ്കൂളിലെത്തി വിദ്യാർഥികളിൽ നിന്നു മൊഴിയെടുത്തതും നടനെ കസ്റ്റഡിയിലെടുത്തതും.സ്കൂൾ വിദ്യാർഥികളോട് അശ്ലീലചേഷ്ട കാണിച്ചെന്ന കേസിൽ അറസ്റ്റിലായ സിനിമാ നടൻ ശ്രീജിത്ത് രവിക്ക് അഡീഷനൽ ജില്ലാ കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. കഴിഞ്ഞ ദിവസം പല്ലാവൂരിലെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്നു പൊലീസ് കസ്റ്റഡിയിലെടുത്ത നടനെ കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങൾ തടയാനുള്ള ‘പോക്സോ’ നിയമത്തിലെ വകുപ്പുകൾ ചുമത്തിയാണ് ഒറ്റപ്പാലം എസ്ഐ എ.ആദംഖാൻ അറസ്റ്റ് ചെയ്തത്.
പത്തിരിപ്പാല ചന്തയ്ക്കു സമീപം കഴിഞ്ഞ മാസം 27നു രാവിലെ നിർത്തിയിട്ട കാറിൽ മുൻവശത്തെ സീറ്റിൽ ഇരുന്ന ശ്രീജിത്ത് തൊട്ടടുത്ത സ്കൂളിലേക്കു പോയിരുന്ന പെൺകുട്ടികൾ കാൺകെ അശ്ലീലചേഷ്ട കാണിച്ചെന്നാണു കേസ്.കുട്ടികൾ സമീപത്തുണ്ടായിരുന്ന നാട്ടുകാരോടും പിന്നീട് അധ്യാപകരോടും പറഞ്ഞ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സ്കൂൾ പ്രിൻസിപ്പൽ പൊലീസിൽ പരാതി നൽകി. തുടർന്നു കണ്ടാലറിയാവുന്ന യുവാവെന്ന പേരിൽ പ്രതിചേർത്ത് 31നു കേസെടുത്തു. നാട്ടുകാർ നൽകിയ വിവരമനുസരിച്ചു നടത്തിയ അന്വേഷണത്തിൽ കാർ ശ്രീജിത്തിന്റെതാണെന്നു പൊലീസ് കണ്ടെത്തുകയായിരുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad