Type Here to Get Search Results !

Bottom Ad

മഞ്ചേശ്വരം ചെക്‌പോസ്റ്റില്‍ കൈക്കൂലി വാങ്ങിയ എക്‌സൈസ് ജീവനക്കാരന് സസ്‌പെന്‍ഷന്‍


മഞ്ചേശ്വരം.(www.evisionnews.in)മഞ്ചേശ്വരം എക്‌സൈസ് ചെക്‌പോസ്റ്റില്‍ കാസര്‍കോട് വിജിലന്‍സ് പാര്‍ട്ടി നടത്തിയ മിന്നല്‍ പരിശോധനയില്‍ ലോറി ഡ്രൈവറില്‍ നിന്നും കൈക്കൂലി വാങ്ങിയതിന് അറസ്റ്റ് ചെയ്ത മഞ്ചേശ്വരം എക്‌സൈസ് ചെക്ക്‌പോസ്റ്റിലെ സിവില്‍ എക്‌സൈസ് ഓഫീസര്‍ രഞ്ജിത്തിനെ സര്‍വ്വീസില്‍ നിന്നും ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ സസ്‌പെന്റ് ചെയ്തു. പരിശോധന സമയത്ത് ചെക്‌പോസ്റ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റു ജീവനക്കാരെ ജില്ലയിലെ വിദൂര സ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റി പകരം ജീവനക്കാരെ എക്‌സൈസ് ചെക് പോസ്റ്റില്‍ നിയമിച്ചിട്ടുണ്ട്. കൈക്കൂലി വാങ്ങിയ ജീവനക്കാര്‍ക്കെതിരെ കര്‍ശന അച്ചടക്ക നടപടി സ്വീകരിക്കുന്നതാണെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് അറിയിച്ചു.

keywords : manjewsharam-check-post-bribery-excise-worker

Post a Comment

0 Comments

Top Post Ad

Below Post Ad