Type Here to Get Search Results !

Bottom Ad

എസ്‌കെഎസ്എസ്എഫ് ജില്ലാ ഓര്‍ഗാ നെറ്റ് ഇന്റര്‍ കോണ്‍ ഒക്ടോബര്‍ 10ന് കാസര്‍കോട്ട്


കാസര്‍കോട്  (www.evisionnews.in)  : എസ്‌കെഎസ്എസ്എഫ് ജില്ലാ ഓര്‍ഗാനെറ്റ് ഇന്റര്‍ കോണ്‍ 2016 ജില്ലാ ലീഡര്‍ സംഗമം ഒക്ടോബര്‍ 10 ന് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിക്കുവാന്‍ ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിച്ചു.

സംഘടന സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനും, വ്യക്തികളില്‍ അന്തര്‍ലീനമായിട്ടുള്ള കഴിവുകളെ പരിപോഷിപ്പിച്ച് സാമൂഹ്യ ജീവിതത്തിനും, സംഘടനക്കും, രാജ്യത്തിനും ഉപകാരപ്രദമായി ഉപയോഗപ്പെടുത്താന്‍ പ്രാപ്തരായ യുവ സമൂഹത്തെ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് എസ് കെ എസ് എസ് എഫ് സംസ്ഥാന വ്യാപകമായി ഈ പരിപാടി സംഘടിപ്പിക്കുന്നത്. രാവിലെ 11മണി മുതല്‍ വൈകുന്നേരം 4 മണി വരെ അഞ്ച് സെഷനില്‍ ആയി നടക്കുന്ന ക്യാമ്പില്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങള്‍, ഉപസമിതികളുടെ ചെയര്‍മാന്‍, കണ്‍വീനര്‍, പതിനൊന്ന് മേഖലയിലെയും, മുപ്പത്തിമൂന്ന് ക്ലസ്റ്ററിലെയും പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍, വര്‍ക്കിംങ്ങ് സെക്രട്ടറി എന്നിവര്‍ സംബന്ധിക്കും.

സമസ്ത ജില്ലാ ഓഫിസില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ പ്രസിഡണ്ട് താജുദ്ധീന്‍ ദാരിമി പടന്ന അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര സ്വാഗതം പറഞ്ഞു, സംസ്ഥാന വൈസ് പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍, ബഷീര്‍ ദാരിമി തളങ്കര,ജില്ലാ ട്രഷറര്‍ സുഹൈര്‍ അസ്ഹരി പള്ളങ്കോട്, അബൂബക്കര്‍ സിദ്ധീഖ് അസ്ഹരി പാത്തൂര്‍, സലാം ഫൈസി പേരാല്‍, നാഫിഅ അസ്അദി ബീരിച്ചേരി, യൂനുസ് ഫൈസി പെരുമ്പട്ട, സിറാജുദ്ധീന്‍ഖാസി ലൈന്‍, യൂനുസ് ഹസനി, ഉമറുല്‍ ഫാറൂഖ് തങ്ങള്‍,ഫാറൂഖ് ദാരിമി കൊല്ലമ്പാടി, ഇബ്രാഹിം മൗവ്വല്‍, എന്നിവര്‍ സംബന്ധിച്ചു.

Keywords: Skssf-dist-organet-camp

Post a Comment

0 Comments

Top Post Ad

Below Post Ad