Type Here to Get Search Results !

Bottom Ad

ചെര്‍ക്കളയില്‍ യുവതിയെ കൊന്ന കേസ്; യുവാവിനെതിരെ ലുക്ക്ഔട്ട് നോട്ടീസ്


കാസര്‍കോട്  (www.evisionnews.in)  : യുവതിയെ ലൈംഗികമായി പീഡിപ്പിച്ച് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ പോലീസിനെ വെട്ടിച്ച് ഒളിവില്‍കടന്ന യുവാവിന്റെ ഫോട്ടോ ഉള്‍പ്പെടുത്തി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കാസര്‍കോട് ഡിവൈ.എസ്.പി എം.വി സുകുമാരനാണ് 10വര്‍ഷം മുമ്പ് നടന്ന കേസിന്റെ അന്വേഷണം പുനരാരംഭിച്ചത്.
2007 ജനുവരി 28ന് രാത്രിയില്‍ ചെര്‍ക്കള, പാടി റോഡില്‍ ആണ് കേസിനാസ്പദമായ സംഭവം. കോലാച്ചിയടുക്കത്തെ ഭര്‍തൃമതിയായ ജാനകി (35)യാണ് കൊല്ലപ്പെട്ടത്. ഒരുക്വാര്‍ട്ടേഴ്‌സിന്റെ മതിലിനു സമീപം നഗ്‌നയാക്കിയ നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. വിദഗ്ദ്ധപോസ്റ്റുമോര്‍ട്ടത്തിലാണ് കൊലയാണെന്നു തെളിഞ്ഞത്. ലൈംഗിക ബന്ധത്തിനുശേഷം കഴുത്തു ഞെരുക്കിയാണ് കൊല നടത്തിയത്.എന്നാല്‍ കൊലയാളിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. അന്നത്തെ സി.ഐ വി.കെ.ഫസിലുദ്ദീന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ കൊലപാതകം നടത്തിയത് ചെട്ടുംകുഴി സ്വദേശി ദാമോദരന്‍ എന്ന ദാമു (30) ആണെന്നു പോലീസ് കണ്ടെത്തിയുരുന്നു. ചെര്‍ക്കളയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചിരുന്ന ആശാരിപ്പണിക്കാരനായ ഇയാള്‍ കൊല നടന്ന ഉടന്‍ ഒളിവില്‍ പോവുകയായിരുന്നു.
ഇയാളെ തേടി വിവിധ പൊലീസ് സംഘം കര്‍ണ്ണാടക, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലേയ്ക്കു പോയിരുന്നുവെങ്കിലും കണ്ടെത്താനായില്ല. 
എന്നാല്‍ തനിക്കെതിരെയുള്ള ഓരോ നീക്കങ്ങളും ദാമോദരന്‍ കൃത്യമായി മനസ്സിലാക്കിയിരുന്നു. അതിനിടെ ദാമോദരന്‍ അടുത്തിടെ പിതാവ് മരിച്ചപ്പോള്‍ നാട്ടില്‍ എത്തിയേക്കുമെന്നും സംശയിച്ചിരുന്നുവെങ്കിലും അതുണ്ടായില്ല. പിതൃതര്‍പ്പണ ചടങ്ങ് നടന്ന തൃക്കണ്ണാട്ട് എത്താനുള്ള സാധ്യത കണക്കിലെടുത്തു പോലീസ് ഇവിടെയും നിരീക്ഷണം നടത്തിയിരുന്നു. എന്നാല്‍ അന്നും ദാമോദരന്‍ എത്തിയില്ല.

Keywords: Cherkala-murder-accused-look-out-notice

Post a Comment

0 Comments

Top Post Ad

Below Post Ad