കുണ്ടംകുഴി (www.evisionnews.in) : പോലീസ് പിന്തുടര്‍ന്ന കാര്‍ തലകീഴായി മറിഞ്ഞു കാറിലുണ്ടായിരുന്നവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ കാഞ്ഞങ്ങാട് മാവുങ്കാല്‍ സിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നാംകടവ് ജമാഅത്ത് പള്ളിക്ക് സമീപം താഴ്ച ഉള്ള റോഡിലേക്ക് കാറ് തലകീഴായി മറിയുകയായിരന്നു. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. കെ എല്‍ 60 സി 4701 റിറ്റ്‌സ് കാറാണ് അപകടത്തില്‍ പെട്ടത്.കാറിലുണ്ടായിരുന്ന ബേക്കല്‍ സ്വദേശികളായ രണ്ട് പേരും ഒരു യുവതിയും കുട്ടിയേയുമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കല്ലടക്കുറ്റിയില്‍ വെച്ചു പോലീസിനെ വെട്ടിച്ചു കടന്ന കാര്‍ പതിനഞ്ചു കിലോമീറ്റര്‍ താണ്ടി മൂന്നാംകടവ് പാലത്തിനു സമീപം തലകീഴായി മറിയുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ബേഡകം പോലീസ് ആശുപത്രിയിലെത്തിയിട്ടുണ്ട്.
Keywords: Kundamkuzhy-moonam-kadav-car-accident-bedakam-poilce
Post a Comment
0 Comments