ബെളിഞ്ച (www.evisionnews.in) : പോപ്പച്ചന്‍ പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റും, മഹബ്ബ കള്‍ച്ചറല്‍ സെന്ററും സംയുക്തമായി നിട്ടെ ഹെഗഡെ ഹോസ്പിറ്റലുമായി സഹകരിച്ച് ബെളിഞ്ച എ എല്‍ പി സ്‌കൂളില്‍ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. സെപ്തംബര്‍ 22 നടക്കുന്ന ബെളിഞ്ച മഹബ്ബ കള്‍ച്ചറല്‍ സെന്റര്‍ ഉദ്ഘാടനത്തിന്റെ ഭാഗമായി ശനിയാഴ്ചയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ നടന്ന ക്യാമ്പില്‍ ഇരുന്നൂറിലേറെ രോഗികള്‍ പരിശോധനക്കെത്തി.
ഹൃദയം, ഞരമ്പ്, ഇ എന്‍ ടി, കാന്‍സര്‍, വൃക്ക, ജനറല്‍സര്‍ജറി, അസ്ഥിരോഗം, ഢയറ്റീഷ്യ9, ന്യൂറോ സര്‍ജറി തുടങ്ങിയ വിവിധ വിഭാഗങ്ങളിലെ പ്രഗത്ഭരായ ഡോക്ടര്‍മാരുടെ നേതൃത്വത്തിലായിരുന്നു ക്യാമ്പ്.
പരിപാടി സി എച്ച് ചന്ദ്രന്‍ തലവയല്‍ ഉദ്ഘാടനം ചെയ്തു. ഉമേഷ് പോച്ചപ്പന്‍ അധ്യക്ഷത വഹിച്ചു. എ.കെ സഖാഫി കന്യാന, എന്‍ കെ എം മഹ്‌ളരി ബെളിഞ്ച, പി എ മുഹമ്മദ് മൗലവി പാലഗം, ആബിദ് നഈമി ബെളിഞ്ച, ഹമീദലി മാവിനക്കട്ട, അബ്ദുല്ല ഹാജി പൊസോളിഗെ, ഇബ്‌റാഹിം മുസ്ലിയാര്‍, ലത്തിഫ് ഗോളിക്കട്ടെ, മഹ്മൂദ് മിസ്ബാഹി മുക്കൂര്‍, അബ്ദുല്ല മുസ്ലിയാര്‍ കുദിങ്കില, ഉസ്മാന്‍ മൗലവി, ബാത്തിഷ കര്‍ക്കിടഗോളി,അബ്ദുല്‍ അസീസ് കര്‍ക്കിടഗോളി,യൂസുഫ് മുസ്ലിയാര്‍ പ്രസംഗിച്ചു.
Keywords: Mahabba-belinja-medical-camp
Post a Comment
0 Comments