Type Here to Get Search Results !

Bottom Ad

എസ്.കെ.എസ്.എസ്.എഫ് മദീനാ പാഷന്‍ ജില്ലാ സമ്മേളന പ്രഖ്യാപനം പത്തിന്

കാസര്‍കോട്: (www.evisionnews.in)എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന മദീനാ പാഷന്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള ജില്ലാ സമ്മേളന പ്രഖ്യാപനം ഒക്ടോബര്‍ പത്തിന് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിക്കാന്‍ ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിച്ചു. ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍, ബഷീര്‍ ദാരിമി തളങ്കര, സുഹൈര്‍ അസ്ഹരി പള്ളങ്കോട്, അബൂബക്കര്‍ സിദ്ദീഖ് അസ്ഹരി പാത്തൂര്‍, സലാം ഫൈസി പേരാല്‍, നാഫിഅ് അസ്അദി ബീരിച്ചേരി, യൂനുസ് ഫൈസി പെരുമ്പട്ട, സിറാജുദ്ദീന്‍ ഖാസിലേന്‍, യൂനുസ് ഹസനി, ഉമറുല്‍ ഫാറൂഖ് തങ്ങള്‍, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, ഇബ്രാഹിം മൗവ്വല്‍ സംബന്ധിച്ചു.

keywords : skssf-madeena-passion-district-conference-declaration-10

Post a Comment

0 Comments

Top Post Ad

Below Post Ad