Type Here to Get Search Results !

Bottom Ad

ഉമ്മ ശകാരിച്ചതിന് വീട് വിട്ട പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിനിയെ മുംബൈയില്‍ കണ്ടെത്തി


കുമ്പള (www.evisionnews.in) : ഉമ്മ ശകാരിച്ചതിന് വീട് വിട്ട പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി മുംബൈയിലുള്ളതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. പോലീസ് സംഘം മുംബൈക്ക് പുറപ്പെട്ടിട്ടുണ്ട്. തീവണ്ടിയില്‍ പരിചയപ്പെട്ട ഒരു കുടുംബമാണ് പെണ്‍കുട്ടിക്ക് രക്ഷകരായത്. 

കണ്ണാടിപ്പാറ കിദക്കാറിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെയാണ് തിങ്കളാഴ്ച രാവിലെ മുതല്‍ കാണാതായത്. വീട്ട് ജോലി ചെയ്യാത്തതിന് ഉമ്മ വഴക്ക് പറഞ്ഞതിന് പിണങ്ങിയിരിക്കുകയായിരുന്നു. താന്‍ വീട്ടിലേക്കില്ലെന്നും എവിടെയെങ്കിലും പോകുമെന്നും പെണ്‍കുട്ടി ഒമ്പതാംക്ലാസില്‍ പഠിക്കുന്ന സഹോദരനോട് പറഞ്ഞിരുന്നു. പെണ്‍കുട്ടിക്ക് മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നില്ല. കുമ്പള സി.ഐ. വി.വി മനോജിന്റെ നേതൃത്വത്തില്‍ മംഗലാപുരം കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് മുംബൈയില്‍ ഉള്ളതായി വിവരം ലഭിക്കുന്നത്. തീവണ്ടിയില്‍ ഒറ്റപ്പെട്ട നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയോട് സഹയാത്രികരായ ഒരു കുടുംബത്തിലെ സ്ത്രീകള്‍ കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് വീട് വിട്ടതാണെന്ന് മനസ്സിലായത്. അവര്‍ വീട്ടിലേക്ക് വിളിച്ച് വിവരങ്ങള്‍ കൈമാറി. പൊലീസ് പെണ്‍കുട്ടിയെ സുരക്ഷിതമായി എവിടെയെങ്കിലും എത്തിക്കണമെന്ന് ആവശ്യപ്പെട്ടു. അതിനാല്‍ മുംബൈയിലുള്ള ബന്ധുക്കളുടെ വീട്ടില്‍ നിര്‍ത്തിയിരിക്കുകയാണ്. പോലീസ് വ്യാഴാഴ്ച കുമ്പളയിലേക്ക് കൊണ്ടുവരും.

Keywords: Missing-girl-kumbala-at-mumbai
Tags

Post a Comment

0 Comments

Top Post Ad

Below Post Ad