കാസര്‍കോട് (www.evisionnews.in) : എസ് കെ എസ് എസ് എഫ് ജില്ലാ കമിറ്റി സംഘടിപ്പിക്കുന്ന ത്രൈമാസ ലഹരി വിരുദ്ധ കാമ്പയിനിന്റെ ഭാഗമായി എസ് കെ എസ് എസ് എഫ് സൈബര്‍ വിംഗിന്റെ നേത്യത്യത്തില്‍ ബഹു മുഖ പ്രവര്‍ത്തനങ്ങള്‍ തുടങ്ങും. സോഷ്യല്‍ മീഡിയയിലൂടെ ഹദീസ്, ഖുര്‍ആന്‍ പ്രചാരണങ്ങള്‍ നടത്തും. ഇതിന്റെ ജില്ലാ തല ഉദ്ഘാടനം സമസ്ത ജില്ലാ ഓഫീസില്‍ എസ് കെ എസ് എസ് എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര ഉദ്ഘാടനം ചെയ്തു. സൈബര്‍വിംഗ് ജില്ലാ ചെയര്‍മാന്‍ പി.എച്ച് ഹസൈനാര്‍ അസ്ഹരി ആദൂര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സൈബര്‍വിംഗ് കണ്‍വീനര്‍ ഇര്‍ഷാദ് ഹുദവി ബെദിര സ്വാഗതം പറഞ്ഞു, സൈബര്‍ കമിറ്റി ഭാരവാഹികളായ റംശീദ് കല്ലുരാവി, ഉനൈസ് ആലംപാടി, ലത്തീഫ് കൊല്ലമ്പാടി, മുഫീസ് സി.കെ പി ചെറുവത്തൂര്‍ ,അബ്ദുല്ല റബ്ബാനി കാടങ്കോട്, നിസാം പള്ളത്തടുക്ക, ഫാഹിസ് കോളിയടുക്കം, അബൂബക്കര്‍ സിദ്ധീഖ് കമ്പാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Keywords: Skssf-cyber-wing
Post a Comment
0 Comments