ചെമ്മനാട് (www.evisionnews.in) : മണല്‍ കടത്തിയ രണ്ട് ഫൈബര്‍ തോണികള്‍ ജെസിബി ഉപയോഗിച്ച് പോലീസ് തകര്‍ത്തു. ചെമ്മനാട് ചന്ദ്രഗിരി പാലത്തിന് സമീപമാണ് മണല്‍ കടത്തുകയായിരുന്ന തോണികള്‍ കാസര്‍കോട് സിഐ അബ്ദുര്‍ റഹീമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തകര്‍ത്തത്.
ചന്ദ്രഗിരി പാലത്തിന് സമീപം കേന്ദ്രീകരിച്ച് വന്‍തോതില്‍ മണല്‍ കടത്തുന്നതായി വ്യാപകമായി പരാതി ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഞാറാഴ്ച വൈകിട്ട് റൈഡ് നടത്തിയത്. പിടികൂടിയ തോണികള്‍ പിന്നീട് ജെസിബി കൊണ്ട് വന്ന് തകര്‍ക്കുകയായിരുന്നു.
Keywords: Chemnad-sand-maphia-2-fibere-boats-ditroyed
Post a Comment
0 Comments