കാസര്‍കോട് (www.evisionnews.in) : കാസര്‍കോട്ടെ ജനതയ്ക്ക് ഇനിയും ഉപ്പുവെള്ളം കുടിക്കേണ്ട ഗതികേടുണ്ടാവരുതെന്ന് ഐ.എന്‍.എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം. ഇ-വിഷന്‍ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ കാസര്‍കോടെന്തേ കേരളത്തിലല്ലേ എന്ന ചോദ്യമുയര്‍ത്തി നടത്തിയ തുറന്ന ചര്‍ച്ചയിലാണ് അസീസ് കടപ്പുറം ഇങ്ങനെ അഭിപ്രായപ്പെട്ടത്.
ജില്ലയില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന മണ്ഡലമായി മാറിയിരിക്കുകയാണ് കാസര്‍കോട്. മണ്ഡലത്തിലെ ജനങ്ങള്‍ കാലങ്ങളായി അനുഭവിക്കുന്ന കുടിവെള്ള പ്രശ്‌നം പരിഹരിക്കുവാന്‍ സാധിക്കാത്തത് നാണക്കേടാണ്. എല്‍.ഡി.എഫ് സര്‍ക്കാരിനെ വളരെ പ്രതീക്ഷയോടെയാണ് കാണുന്നത്. കാസര്‍കോടിന്റെ വികസന കാര്യങ്ങളിലും, കുടിവെള്ള പ്രശ്‌നത്തിലും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നാണ് ജില്ലയുടെ ചുമതലയുള്ള മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉറപ്പ് നല്‍കിയിട്ടുള്ളത്. ജനകീയ ഇടപെടലുകള്‍ ഉണ്ടായാല്‍ മാത്രമേ കാസര്‍കോടിന്റെ വികസന കാര്യങ്ങളില്‍ അധികാരികളുടെ ശ്രദ്ധ പതിയുകയുള്ളൂ. ജില്ലയുടെ വികസനത്തിനായി രാഷ്ട്രീയ പാര്‍ട്ടികളുടെ വേലിക്കെട്ടുകള്‍ ഭേദിച്ച് ഉത്തരവാദിത്തപ്പെട്ട പൊതു പ്രവര്‍ത്തകര്‍ രംഗത്ത് വരണമെന്നും അസീസ് കടപ്പുറം ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു.
Keywords: evision-open-debate-azeez-kadapuram
Post a Comment
0 Comments