Type Here to Get Search Results !

Bottom Ad

അശ്ലീല സിഡി വിവാദം: ഡല്‍ഹി മുന്‍മന്ത്രിയെ അറസ്റ്റ് ചെയ്തു


ന്യൂഡല്‍ഹി  (www.evisionnews.in)  : അശ്ലീല ദൃശ്യങ്ങള്‍ പുറത്തുവന്നതിനെത്തുടര്‍ന്ന് പുറത്താക്കപ്പെട്ട ഡല്‍ഹി മുന്‍മന്ത്രി സന്ദീപ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. സന്ദീപ് കുമാറിനെതിരെ അശ്ലീല ദൃശ്യങ്ങളിലുളള സ്ത്രീ ഡല്‍ഹി പോലീസിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. റേഷന്‍ കാര്‍ഡ് ലഭിക്കാന്‍ സഹായം അഭ്യര്‍ഥിച്ച് എം.എല്‍.എയെ സമീപിച്ച യുവതിയെ മയക്കുമരുന്ന്   കലര്‍ത്തിയ പാനീയം നല്‍കി അബോധാവസ്ഥയിലാക്കിയെന്ന പരാതിയിലാണ് അറസ്റ്റ്.യുവതിയുടെ പരാതി ലഭിച്ച ശേഷം നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സന്ദീപ് കുമാറിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പിഡനം, മയക്കുമരുന്നു നല്‍കല്‍, അശ്ലീല ദൃശ്യങ്ങള്‍ പരസ്യപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്ററര്‍ ചെയ്തിരിക്കുന്നത്.

Keywords: Minister-cd-arressted

Tags

Post a Comment

0 Comments

Top Post Ad

Below Post Ad