നായന്മാര്‍മൂല (www.evisionnews.in) : നാസ്‌ക് നായന്മാര്‍മൂലയുടെ ജൂനിയര്‍ ഫുട്‌ബോള്‍ ക്യാമ്പിന് തുടക്കമായി. നായന്മാര്‍മൂല പഞ്ചായത്ത് സ്റ്റേഡിയത്തിലാണ് പത്ത് ദിവസം നീണ്ട് നില്‍കുന്ന ക്യാമ്പ് നടക്കുന്നത്. മുന്‍കാല ഫുട്‌ബോള്‍ താരം ബീരാന്‍ മുഹമ്മദ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. 16 വയസ്സിന് താഴെയുള്ള 35 കുട്ടികളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. സല്‍മാന്‍ ഹൗസ് ഓഫ് ബില്‍ഡിംഗ് മെറ്റീരിയല്‍സ് ക്യാംമ്പങ്ങള്‍ക്കുള്ള ജഴ്‌സി വിതരണം ചെയ്തു. ശുക്കൂര്‍, എന്‍.എ അശീര്‍, ശഫീര്‍ എന്നിവര്‍ ക്യാമ്പിന് നേതത്വം നല്‍കും.
Keywords: NASC-football-camp-

Post a Comment
0 Comments