Type Here to Get Search Results !

Bottom Ad

കുഴല്‍പണക്കൊള്ള കേസ് , പ്രതി ഗള്‍ഫിലേക്ക് കടന്നു; കാര്‍ പിടിച്ചെടുത്തു


കാസര്‍കോട്  (www.evisionnews.in)   : അഞ്ചേകാല്‍ കോടി രൂപയുടെ കുഴല്‍പണം ചെര്‍ക്കള വളവില്‍ വെച്ച് കൊള്ളയടിച്ച കേസിലെ പ്രതികളില്‍ ഒരാള്‍ പോലീസിനെ വെട്ടിച്ച് ഗള്‍ഫിലേക്ക് പറന്നു . മട്ടന്നൂരിലെ മുഹമ്മദ് റഫല്‍(30) ആണ് ബാംഗ്ലൂരില്‍ നിന്ന് വിമാനമാര്‍ഗം ഗള്‍ഫിലേക്ക് കടന്നത്. ഇയാള്‍ ഉപയോഗിച്ചിരുന്ന മാരുതി ബൊലേനോ കാര്‍ ഇരിട്ടിയില്‍ നിന്ന് അന്വേഷണ സംഘം പിടിച്ചെടുത്തു. 

മുഹമ്മദ് റഫലിന്റെ സുഹൃത്ത് സക്കറിയയുടെ വീട്ടില്‍ നിന്നാണ് കാര്‍ കണ്ടെടുത്തത്. എന്നാല്‍ സക്കറിയക്ക് കൊള്ളയുമായി ബന്ധമില്ലെന്ന് പൊലീസ് പറഞ്ഞു. ബാംഗ്ലൂരിലായിരുന്ന സക്കറിയയെ രാത്രി വിളിച്ച് എവിടെയുണ്ടെന്ന് അന്വേഷിക്കുകയായിരുന്നു. ബാംഗ്ലൂരിലാണെന്ന് പറഞ്ഞപ്പോള്‍ ഇരിട്ടിയില്‍ വെച്ച് കാര്‍ തകരാറിലായെന്നും തന്റെ വീടിന് മുന്നില്‍ പാര്‍ക്ക് ചെയ്‌തോട്ടെ എന്നും ചോദിച്ചു. സമ്മതിച്ച സക്കറിയ ഗേറ്റ് അടക്കേണ്ടെന്ന് ജ്യേഷ്ഠനെ വീട്ടിലേക്ക് ഫോണ്‍ ചെയ്ത് അറിയിച്ചു. എന്നാല്‍ ആരാണ് കാര്‍ വീടിന് മുന്നില്‍ കൊണ്ടുവെച്ചതെന്ന് ഇവര്‍ക്ക് അറിയില്ല. കൊള്ള നടത്തിയ കേസില്‍ പൊലീസ് അന്വേഷിച്ചെത്തുമെന്നും അതിനാലാണ് കാര്‍ ഒളിച്ചു വെച്ചതെന്നും സംശയിക്കുന്നു. പിന്നീട് പത്രങ്ങളില്‍ വാര്‍ത്ത വന്നപ്പോഴാണ് സക്കറിയയും കുടുംബവും വിവരമറിയുന്നത്. കേസില്‍ കാര്യമില്ലെന്നും അത് ഹവാല ഇടപാടാണെന്നും റഫല്‍ സംസാരിച്ചതായി പൊലീസിന് വിവരം ലഭിച്ചു. റഫല്‍ അയച്ച വാട്‌സ്ആപ്, വോയ്‌സ് സന്ദേശങ്ങള്‍ പൊലീസ് പരിശോധിച്ച് വരികയാണ്. 

ഒരു തവണ വിളിച്ച നമ്പര്‍ ഗള്‍ഫില്‍ നിന്നാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. റാഫേലിനെതിരെ പോലീസ് ലുക്ക്ഔട്ട് നോട്ടീസിറക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad