മൊഗ്രാല്‍ പുത്തൂര്‍ (www.evisionnews.in) : ദേശീയ അദ്ധ്യാപക ദിനമായ ഇന്ന് കുന്നില്‍ മേഖലാ എം.എസ് എഫ് കമ്മിറ്റി സംഘടിപ്പിച്ച ഗുരുവന്ദനം പരിപാടി ശ്രദ്ധേയമായി. ഇതിന്റെ ഭാഗമായി മൊഗ്രാല്‍ പുത്തൂര്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിലെ സീനിയര്‍ അധ്യാപകനായ ഹമീദ് മാഷിനെ വീട്ടിലെത്തി എം.എസ്.എഫ് പ്രവര്‍ത്തകര്‍ ആദരിച്ചു.
കുന്നില്‍ സ്വദേശിയായ ഹമീദ് മാഷ് മൊഗ്രാല്‍ പുത്തൂര്‍ സ്‌ക്കൂളില്‍ പഠിച്ചു വളര്‍ന്നു അവിടെ തന്നെ വര്‍ഷങ്ങളായി സേവനമനുഷ്ടിക്കുകയാണ്.ശാഖാ ഭാരവാഹികള്‍ ഉപഹാരം സമ്മാനിച്ചു.
ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി എം.എ.നജീബ് ഉദ്ഘാടനം ചെയ്തു.കെ.എച്ച്.ഇര്‍ഫാന്‍ അധ്യക്ഷത വഹിച്ചു. മാഹിന്‍ കുന്നില്‍, മുഹമ്മദ് കുന്നില്‍, കെ.ബി.അഷ്‌റഫ്, സവാദ് മൊഗര്‍, അന്‍സാഫ് എടച്ചേരി, ബദറുല്‍ മുനീര്‍, അഫ്‌സല്‍, നസീര്‍, അനസ്, സിനാന്‍, ശുഹൈബ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Teachers-day-msf-ghuru-vandaam
Post a Comment
0 Comments