Type Here to Get Search Results !

Bottom Ad

സൈഡ് മിറര്‍ മാത്രം പോരാ: വാഹനങ്ങളില്‍ പിന്‍ഭാഗക്കാഴ്ചക്ക് സഹായിക്കുന്ന സെന്‍സറോ ക്യാമറയോ നിര്‍ബന്ധമാക്കും

ന്യൂഡല്‍ഹി (www.evisionnews.in): എല്ലാ വാഹനങ്ങളിലും പിന്‍ഭാഗക്കാഴ്ചയ്ക്കു സഹായിക്കുന്ന (റിയര്‍ വ്യൂ) സെന്‍സറോ ക്യാമറയോ നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. അപകടമുണ്ടായാല്‍ ആഘാതം കുറയ്ക്കാനായി തനിയെ പ്രവര്‍ത്തിക്കുന്ന എയര്‍ബാഗും നിര്‍ബന്ധമാക്കും.

പിന്‍ഭാഗം കാണാന്‍ സഹായിക്കുന്ന സെന്‍സറോ ക്യാമറയോ വാഹനത്തില്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള വിജ്ഞാപനം ഉടന്‍ വന്നേക്കും. വാഹനങ്ങള്‍ക്കെല്ലാം വശങ്ങളില്‍ കണ്ണാടിയുണ്ടെങ്കിലും അപകടമൊഴിവാക്കാന്‍ അതു പോരെന്നാണു ഗതാഗത മന്ത്രാലയത്തിന്റെ നിലപാട്. പിന്നില്‍ നില്‍ക്കുന്ന കൊച്ചുകുട്ടികളെയോ റോഡിലെ തടസ്സങ്ങളെയോ കാണാന്‍ ഈ കണ്ണാടി പോരാ.

രാജ്യാന്തര റോഡ് ഫെഡറേഷന്‍ അടുത്ത വര്‍ഷം നവംബറില്‍ നടത്തുന്ന സമ്മേളനത്തിനു മുന്നോടിയായുള്ള യോഗത്തിലാണ് ഗതാഗത മന്ത്രാലയം ജോയിന്റ് സെക്രട്ടറി അഭയ് ദംലെയാണു സെന്‍സറോ ക്യാമറയോ നിര്‍ബന്ധമാക്കുന്ന കാര്യം അറിയിച്ചത്.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad