Type Here to Get Search Results !

Bottom Ad

സ്‌കൂളിലെ മാനസിക പീഡനം: തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ത്ഥിനി മരിച്ചു

കോട്ടയം (www.evisionnews.in): പ്രധാന അധ്യാപികയുടെ മാനസിക പീഡനത്തെ തുടര്‍ന്ന് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ത്ഥിനി മരിച്ചു. മൂവാറ്റുപുഴ ഗവ. മോഡല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി പനവേലില്‍ അനിരുദ്ധന്റെ മകള്‍ പി.എ നന്ദനയാണ് മരിച്ചത്.

75 ശതമാനവും പൊള്ളലേറ്റ നന്ദന കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. പരീക്ഷയ്‌ക്കെത്തിയ പെണ്‍കുട്ടിയുടെ ബാഗ് പരിശോധിച്ച അധ്യാപകര്‍ കത്ത് കണ്ടെത്തുകയും അതിശന തുടര്‍ന്ന് പ്രധാന അധ്യാപിക മാനസികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. സ്‌കൂളില്‍നിന്ന് വീട്ടിലെത്തിയ പെണ്‍കുട്ടി അടുത്ത വീട്ടില്‍നിന്ന് മണ്ണെണ്ണ വാങ്ങി ദേഹത്ത് ഒഴിച്ചശേഷം തീകൊളുത്തുകയായിരുന്നു. അധ്യാപികയ്‌ക്കെതിരെ വാഴക്കുളം പോലീസ് കേസെടുത്തിട്ടുണ്ട്. 

Tags

Post a Comment

0 Comments

Top Post Ad

Below Post Ad