Type Here to Get Search Results !

Bottom Ad

തലശ്ശേരിയില്‍ നാടോടി സ്ത്രീയെ തെരുവ് നായ്ക്കൂട്ടം കടിച്ചുകീറി

കണ്ണൂര്‍  (www.evisionnews.in): തലശ്ശേരിയില്‍ നാടോടി സ്ത്രീയെ തെരുവ് നായ്ക്കൂട്ടം കടിച്ചുകീറി. കര്‍ണാടകയിലെ ഹുന്‍സൂര്‍ സ്വദേശിനി രാധ (52)യാണ് ആക്രമണത്തിന് ഇരയായത്. തെരുവുനായ്ക്കള്‍ രാധയുടെ കഴുത്തിന് കടിച്ച് പുറത്തേക്ക് വലിച്ചിഴച്ചുവെന്ന് ബന്ധുക്കള്‍ പറയുന്നു. അവരുടെ മൂക്കും ചുണ്ടും തെരുവുനായ്ക്കള്‍ കടിച്ചുകീറി.മേല്‍ചുണ്ട് പൂര്‍ണമായും നഷ്ടപ്പെട്ടു.

ശനിയാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സംഭവം. തലശ്ശേരി മമ്പറത്ത് പാലത്തിന് സമീപം ടെന്റ് കെട്ടിയാണ് രാധയും കുടുംബവും താമസിച്ചിരുന്നത്. ടെന്റിനുള്ളിലേക്ക് നായ്ക്കള്‍ ഇരച്ചുകയറിയാണ് ആക്രമിച്ചത്. ഗുരുതര പരിക്കേറ്റ രാധയെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


Keywords: Kannur-thalassery-street-dogs-attacked-women



Tags

Post a Comment

0 Comments

Top Post Ad

Below Post Ad