Type Here to Get Search Results !

Bottom Ad

മഞ്ചേശ്വരം കടമ്പാറിലെ വീട്ടിലെ കൊള്ള; കാര്‍ മംഗളൂരുവില്‍ ഉപേക്ഷിച്ച നിലയില്‍


മഞ്ചേശ്വരം: (www.evisionnews.in)ഹൊസങ്കടി, കടമ്പാര്‍, ഗുത്തുവിലെ ആര്‍.എസ്.എസ് മഞ്ചേശ്വരം താലൂക്ക് സംഘചാലക് കെ.രവീന്ദ്ര ഷെട്ടിയെയും ഭാര്യ മഹാലക്ഷ്മിയെയും കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി മുഖംമൂടി സംഘം സ്വര്‍ണ്ണവും പണവും കൊള്ളയടിച്ചതിനുശേഷം തട്ടിക്കൊണ്ടുപോയ റിട്‌സ് കാര്‍ മംഗളൂരു പണമ്പൂരില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.


കര്‍ണ്ണാടക പൊലീസ് സന്ദേശത്തെത്തുടര്‍ന്ന് മഞ്ചേശ്വരം പൊലീസ് കാര്‍ കസ്റ്റഡിയിലെടുത്ത് നാട്ടിലെത്തിച്ചു. കാറില്‍ നിന്നും കൊള്ളക്കാരുടേതെന്നു സംശയിക്കുന്ന വിരലടയാളങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. 


വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് നാലംഗ മുഖംമൂടി സംഘം വീട്ടില്‍ കയറി സ്വര്‍ണ്ണവും പണവും കവര്‍ന്നത്. മൊത്തം ഏഴര ലക്ഷത്തിന്റെ നഷ്ടമാണ് ഉണ്ടായത്. കവര്‍ച്ചയ്ക്കുശേഷം ദമ്പതികളെ മുറിയില്‍ പൂട്ടിയിട്ടു കൊള്ളക്കാര്‍ വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന റിട്‌സ് കാറുമായാണ് സ്ഥലം വിട്ടത്. വീട്ടില്‍ നിന്നു രണ്ടുമൊബൈല്‍ ഫോണുകളും കൊണ്ടുപോയിരുന്നു. ഇവ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. രവീന്ദ്രഷെട്ടിയുടെ വീട്ടില്‍ പൊലീസ് നായയെ എത്തിച്ച് തെളിവെടുത്തു. അലമാരയില്‍ നിന്ന് ഏതാനും വിരലടയാളങ്ങള്‍ കണ്ടെടുത്തു. ജില്ലാ പൊലീസ് ചീഫ് തോംസണ്‍ ജോസ്, ഡിവൈഎസ്.പി എം.വി.സുകുമാരന്‍, സി.ഐ വി.പി മനോജ്, എസ്.ഐ കെ.പ്രമോദ് എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.




Keywords:Manjewaram-Kadambali-Home-Theft-Car-Shown

Post a Comment

0 Comments

Top Post Ad

Below Post Ad