ന്യൂഡല്‍ഹി (www.evisionnews.in): ആര്‍.എസ്.എസ് എന്നാല്‍ ഇപ്പോള്‍ റിലയന്‍സ് സ്വയം സേവക് സമാജ് ആണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പരിഹാസം. 'മോദി റിലയന്‍സിന്റെ മോഡലായതിനു ശേഷമാണിതെന്നും ട്വിറ്റര്‍ വഴി കെജ്‌രിവാള്‍ പ്രതികരിച്ചു.
നേരത്തെ മോദിയുടെ ചിത്രം ഉപയോഗിച്ച് റിലയന്‍സ് ജിയോ പരസ്യം ചെയ്തതിനെതിരെയും കെജ്രിവാള്‍ പ്രതികരിച്ചിരുന്നു. 2019ല്‍ രാജ്യത്തെ തൊഴിലാളികള്‍ മോദിയെ ഒരു പാഠംപഠിപ്പിക്കും. മോദി അംബാനിയുടെ പോക്കറ്റിലാണെന്ന് തെളിയിക്കാന്‍ കൂടുതല്‍ തെളിവുകള്‍ ആവശ്യമില്ലെന്നും കെജ്രിവാള്‍ ആരോപിച്ചിരുന്നു.
ജിയോ സര്‍വീസ് മോദി സര്‍ക്കാറിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിക്ക് സമര്‍പ്പിക്കുന്നതായി റിലയന്‍സ് മേധാവി മുകേഷ് അംബാനി കഴിഞ്ഞദിവസം സര്‍വീസ് ഉദ്ഘാടനവേളയില്‍ വ്യക്തമാക്കിയിരുന്നു. ഐഡിയ ഫോണിന്റെ പരസ്യത്തില്‍ അഭിഷേക് ബച്ചന്‍ 'വാട്ട് ആന്‍ ഐഡിയ സേഠ്ജി' എന്നു പറയുന്ന പോലെയാണ് റിലയന്‍സിന്റെ പരസ്യത്തില്‍ മോദി എത്തുന്നതെന്നായിരുന്നു നവമാധ്യമങ്ങളിലടക്കം ഉയരുന്ന പരിഹാസം. സര്‍ക്കാര്‍ പരസ്യങ്ങളില്‍ മാത്രം പ്രത്യക്ഷപ്പെടേണ്ട പ്രധാനമന്ത്രി എന്തു കൊണ്ട് റിലയന്‍സിന്റെ പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെടുന്നുവെന്നും ചോദ്യവും ഉയര്‍ന്നിരുന്നു.
Keywords: newdelhi-news-reilence-rss-modi-kejriwal

Post a Comment
0 Comments