Type Here to Get Search Results !

Bottom Ad

കബഡിയില്‍ കാസര്‍കോടിനെ ദേശിയതലത്തിലേക്ക് ഉയര്‍ത്താന്‍ ജഗദീഷ് കുമ്പള പരിശീലകനാകും

കാസര്‍കോട്: (www.evisionnews.in) കബഡിയില്‍ കാസര്‍കോടിനെ ഹരിയാനയാക്കാന്‍ ഏഷ്യന്‍ ഗെയിംസില്‍ രാജ്യത്തിന് സ്വര്‍ണമെഡല്‍ നേടിയ ജഗദീഷ് കുമ്പള ഭാവിതാരങ്ങള്‍ക്ക് പരിശീലനം നല്‍കും. 12 വയസിന് മുകളിലുള്ള ആണ്‍കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്ന കബഡി കോച്ചിങ് ആന്റ് ഫിറ്റ്‌നസ് ട്രെയിനിങ് കേന്ദ്രം 13 മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. പരിശീലന കേന്ദ്രം കാസര്‍കോട് കറന്തക്കാട് ബിന്ദു ശോഭ ആര്‍ക്കേഡിലാണ്. 

അശോക്‌നഗറിലെ മുനിസിപ്പല്‍ സ്റ്റേഡിയം, താളിപ്പടുപ്പ് മൈതാനം എന്നിവിടങ്ങളിലാണ് പരിശീലനം. അന്തര്‍ദേശീയ തലത്തില്‍ കളിക്കാരെ വാര്‍ത്തെടുക്കലാണ് ലക്ഷ്യം. മണ്‍കളത്തിന് പകരം അന്താരാഷ്ട്ര ടൂര്‍ണമെന്റുകള്‍ മാറ്റിലേക്ക് മാറിയതോടെ ഈ രീതിയിലായിരിക്കും പരിശീലനം. പാവപ്പെട്ട കുടുംബത്തിലെ കുട്ടികള്‍ക്ക് സൗജന്യമായി പരിശീലനം നല്‍കും. ദേശീയ, അന്തര്‍ദേശീയ താരങ്ങള്‍ പരിശീലനത്തിനെത്തും. 

കളിക്കാരുടെ കാര്യത്തില്‍ രണ്ടാം ഹരിയാനയാണ് കാസര്‍കോട്. മതിയായ പരിശീലനവും ഫിറ്റ്‌നസും ഇല്ലാത്തതിനാല്‍ ആരും ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെടുന്നില്ല. മുന്‍കാലങ്ങളില്‍ ദേശീയതലത്തിലുണ്ടായ നേട്ടങ്ങള്‍ പിന്നീട് ആവര്‍ത്തിക്കാനുമായില്ല. വൈകിട്ട് തുടങ്ങി പിറ്റേന്ന് പുലര്‍ച്ചെ വരെ നീളുന്ന അശാസ്ത്രീയമായ മത്സരം കളിക്കാര്‍ക്ക് ഒന്നും നല്‍കുന്നില്ല. കാണികള്‍ക്ക് കാഴ്ച മാത്രമാവുകയാണ് ഇത്തരം ടൂര്‍ണമെന്റുകള്‍.

ഇന്ത്യന്‍ ആര്‍മിയുടെ പരിശീലകനായ ജഗദീഷ് വിരമിച്ചാണ് പരിശീലന കേന്ദ്രം തുടങ്ങുന്നത്. കുമ്പള ജിഎച്ച്എച്ച്എസിലും കാസര്‍കോട് ഗവ. കോളജിലും പഠിച്ച ജഗദീഷ് മൂന്നുതവണ കേരളത്തിന് കളിച്ചു. പിന്നീട് പട്ടാളത്തില്‍ ചേര്‍ന്നു. 2002ല്‍ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണമെഡല്‍ നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായി. 15 വര്‍ഷം ഇന്ത്യന്‍ ആര്‍മിയുടെയും സര്‍വീസസിന്റെയും കളിക്കാരനും ക്യാപ്റ്റനുമായിരുന്നു. ബംഗളൂരു എന്‍ഐഎസില്‍ നിന്ന് പരിശീലകനാകാന്‍ യോഗ്യത നേടി. 


Keywords: kasaragod-news-kabadi-jagadeesh-kumble

Post a Comment

0 Comments

Top Post Ad

Below Post Ad