Type Here to Get Search Results !

Bottom Ad

എം.എസ്.എഫിന് ശക്തിയുള്ള കോളജുകളും ജില്ലയിലുണ്ടെന്ന് എസ്.എഫ്.ഐ ഓര്‍ക്കണം: ഖമറുദ്ദീന്‍

കാസര്‍കോട് (www.evisionnews.in): ഇതര സംഘടനകളുടെ പ്രവര്‍ത്തന സ്വാതന്ത്ര്യം ഹനിക്കുന്ന എസ്.എഫ്.ഐ, എം എസ്.എഫിന് ശക്തിയുള്ള മറ്റു കോളേജുകളും ജില്ലയിലുണ്ടെന്ന് ഓര്‍ക്കുന്നത് നല്ലതാണെന്ന് മുസ്ലിം ലിഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ദീന്‍.

തൃക്കരിപ്പൂര്‍ പോളിടെക്‌നിക്കില്‍ എം.എസ്.എഫ് പ്രവര്‍ത്തകര്‍ക്ക് വഴിനടക്കാന്‍ കഴിയാത്ത വിധം എസ്.എഫ്.ഐ സംഘടനാ സ്വാതന്ത്യം നിഷേധിക്കുന്ന നടപടി ഗൗരവതരവും ധിക്കാരപരവുമാണെന്നും ഖമറുദ്ദീന്‍ കുറ്റപ്പെടുത്തി. എസ്.എഫ്.ഐയുടെ ഈ നെറികേട് സംബന്ധിച്ച് സി.പി.എമ്മിന്റെ അഭിപ്രായമറിയാന്‍ താത്പര്യമുണ്ട്. അക്രമങ്ങള്‍ക്ക് അറുതി വരുത്താന്‍ സി.പി.എം നേതൃത്വം ഇടപെടണമെന്നും ഖമറുദ്ദീന്‍ ആവശ്യപ്പെട്ടു. 

കഴിഞ്ഞ ദിവസം നടന്ന പോളി തിരഞ്ഞെടുപ്പില്‍ എം.എസ്.എഫ് തനിച്ച് മത്സരിച്ചതാണ് എസ്.എഫ്.ഐയെ പ്രകോപിപ്പിച്ചത്. ഞായറാഴ്ച ജില്ലാകലക്ടര്‍ വിളിച്ചു ചേര്‍ത്ത സമാധാന കമ്മിറ്റി യോഗത്തില്‍ പ്രശ്‌നം ഉന്നയിക്കുമെന്നും ഖമറുദ്ദീന്‍ പറഞ്ഞു.


Keywords; Kasaragod-news-kamaruddeen-msf-sfi

Post a Comment

0 Comments

Top Post Ad

Below Post Ad