Type Here to Get Search Results !

Bottom Ad

ഭര്‍ത്താവ് തീകൊളുത്തി പൊള്ളലേല്‍പ്പിച്ച യുവതി മരിച്ചു

കാസര്‍കോട് (www.evisionnews.in): ഭര്‍ത്താവ് തീകൊളുത്തി പൊള്ളലേല്‍പ്പിച്ച യുവതി മരിച്ചു. വിദ്യാനഗര്‍ ചാല സി.എം ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന നഫീസിന്റെ ഭാര്യ അസ്റീന (22)യാണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഒമ്പത് മണിയോടെ മംഗളൂരു ആശുപത്രിയിലായിരുന്നു അന്ത്യം.

മൂന്ന് ദിവസം മുമ്പാണ് പൊള്ളലേറ്റ് ഗുരുതരനിലയില്‍ അസ്‌റീനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അസ്റീനയുടെ ദേഹത്ത് ഭര്‍ത്താവ് നഫീസ് മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തുകയായിരുന്നുവെന്നാണ് യുവതി വെള്ളിയാഴ്ച ആശുപത്രിയില്‍ കാസര്‍കോട് നിന്നെത്തിയ ജഡ്ജിയോട് പറഞ്ഞത്. പോലീസിന്റെ അപേക്ഷ പ്രകാരമാണ് ജഡ്ജി നേരിട്ടെത്തി യുവതിയുടെ മൊഴിയെടുത്തത്. 

സംഭവത്തില്‍ വധശ്രമത്തിന് കേസെടുത്ത പോലീസ് ഭര്‍ത്താവിനെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഉത്തര്‍പ്രദേശ് ഝാന്‍സി ഉദ്ദാവ സ്വദേശികളാണ് നഫീസും അസ്റീനയും. ഇവര്‍ ആറ് മാസം മുമ്പാണ് വിവാഹിതരായത്. ഒരുമാസം മുമ്പാണ് വിദ്യാനഗര്‍ ചാലയിലെ ക്വാര്‍ട്ടേഴ്സില്‍ താമസം തുടങ്ങിയത്.


Keywords: Kasaragod-news-vidyanagar-women-died-asreena


Post a Comment

0 Comments

Top Post Ad

Below Post Ad