കോഴിക്കോട് (www.evisionnews.in): സൗമ്യയെ ട്രെയിനില്‍ നിന്ന് താഴേക്ക് തള്ളിയിട്ടതിനു തെളിവുകളുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍ ഷെര്‍ളി വാസു പറഞ്ഞു. ട്രെയിനില്‍ നിന്ന് സ്വയം ചാടുമ്പോഴുണ്ടാകുന്ന തരം മുറിവുകളല്ല ശരീരത്തില്‍ കണ്ടെത്തിയതെന്നും സൗമ്യയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍ ഷെര്‍ളി പറഞ്ഞു. സുപ്രീംകോടതിയുടെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അവര്‍.
സൗമ്യയുടെ നെറ്റിയില്‍ ആറു മുറിവുകള്‍ കണ്ടെത്തിയിരുന്നു. ട്രെയിനിന്റെ വാതിലില്‍തല ശക്തിയായി ഇടിപ്പിച്ചതിന്റെ മുറിവുകളായിരുന്നു ഇത്. മാത്രമല്ല, കൈകള്‍ വാതിലിനിടയില്‍ അമര്‍ത്തി ക്ഷതമേല്‍പ്പിച്ചതിന്റെ മുറിവുകളും കണ്ടെത്തിയിരുന്നു. പകുതി ബോധം നഷ്ടപ്പെട്ട സൗമ്യയെ ട്രെയിനില്‍ നിന്ന് താഴേക്ക് തള്ളിയിട്ടതാണെന്നു മുറിവുകള്‍ കണ്ടാലറിയാം. പേടിച്ച് പുറത്തേക്കു ചാടിയതാണെങ്കില്‍ പരുക്കുകളുടെ സ്വഭാവം ഇങ്ങനെയല്ല. കൈകാലുകളുടെ എല്ല് പൊട്ടും. നട്ടെല്ലിനും ക്ഷതമേല്‍ക്കുമെന്നും ഡോ ഷെര്‍ളി പറഞ്ഞു.
Keywords: Kozikkod-news-soumya-train-supreme-courtfr-sherli

Post a Comment
0 Comments