Type Here to Get Search Results !

Bottom Ad

മകന്‍ തീവ്രആത്മീയ സംഘത്തിന്റെ പിടിയില്‍: പരിഹാരം തേടി കോഴിക്കോട് സ്വദേശി മുഖ്യമന്ത്രിയെ സമീപിച്ചു

കോഴിക്കോട്: (www.evisionnews.in) തീവ്രആത്മീയ സംഘത്തിന്റെ വലയില്‍ നിന്ന് മകനെ മോചിപ്പിക്കണമെന്ന് ആവശ്യവുമായി കോഴിക്കോട് സ്വദേശിയായ പിതാവ് മുഖ്യമന്ത്രി പിണറായി വിജയന് പരാതിയയച്ചു. കാസര്‍കോട് ജില്ലയില്‍ നിന്ന് ദുരൂഹസാഹചര്യത്തില്‍ ഉറ്റവരെയും ഉടയവരെയും ഉപേക്ഷിച്ച് നാടുവിട്ടതിന് സമാനമായി തന്റെ മകനും അജ്ഞാത കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന തീവ്ര ആത്മീയ സംഘത്തന്റെ പിടിയിലാണെന്നും പിതാവ് പരാതിയില്‍ പറയുന്നു. 

എഞ്ചിനീയറിങ് പഠനം ഇടക്ക് വെച്ച് നിര്‍ത്തിയ മകന്‍ സാമൂഹികബന്ധങ്ങള്‍ ഉപേക്ഷിച്ച് തീവ്ര ആത്മീയപാതയിലാണിപ്പോള്‍. ഭക്ഷണംപോലും വേണ്ടെന്ന അവസ്ഥയിലാണ്. രാത്രി ഉറക്കമില്ല. പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിട്ടും നിഗൂഢസംഘം അവനെ പിന്തുടരുകയാണ്. മുസ്ലിം മതപണ്ഡിതന്മാരെയും രാഷ്ട്രീയപാര്‍ട്ടി നേതാക്കളെയും ഇതിന് പരിഹാരം തേടി സമീപിച്ചിട്ടുണ്ട്. പോലീസിലും വിവരമറിയിച്ചു. സുരക്ഷയുടെ കാര്യത്തില്‍ ഭയമുള്ളതിനാല്‍ പേരുവെളിപ്പെടുത്തരുതെന്നും അദ്ദേഹം മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.

സൗദിയിലെ ശൈഖ് ഫവ്‌സാന്‍ എന്ന പണ്ഡിതന്റെ പിന്തുടര്‍ച്ചക്കാരായി അറിയപ്പെടുന്ന ഒരു സലഫിവിഭാഗമാണ് ഇതിനു പിന്നിലെന്ന് പരാതിയിലുണ്ട്. മതപഠനമല്ലാത്ത ഭൗതിക വിദ്യാഭ്യാസം വേണ്ടെന്നാണ് ഇക്കൂട്ടരുടെ വാദം. നിരവധിപേര്‍ ഇവരുടെ കെണിയില്‍പെട്ട് പഠനം നിര്‍ത്തിയിട്ടുണ്ട്. 
പല ഇസ്ലാമിക പണ്ഡിതരുടെയും അടുത്തുകൊണ്ടുപോയി കൗണ്‍സലിങ് നടത്തിയെങ്കിലും ഇവരെക്കാണുമ്പോള്‍ വീണ്ടും തീവ്രആശയങ്ങളിലേക്ക് തന്നെപോവുന്നുവെന്ന് പിതാവ് പറയുന്നു.


Keywords; Kozikkod-news-letter-to-pinarayi-father-police

Tags

Post a Comment

0 Comments

Top Post Ad

Below Post Ad