മംഗളൂരു (www.evisionnews.in): ഒരാഴ്ച മുമ്പ് ദുരൂഹസാഹചര്യത്തില്‍ കാണാതായ സെന്റ് അലോഷ്യസ് കോളജ് വിദ്യാര്‍ത്ഥിയുടെ അഴുകിയ മൃതദേഹം വെള്ളിയാഴ്ച നഗരത്തിന് സമീപത്തെ മദൂരില്‍ കുറ്റിക്കാട് നിറഞ്ഞ തോട്ടില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി സോനു സുഭാഷ് ചന്ദ്രന്റെ (22) മൃതദേഹമാണ് നാട്ടുകാര്‍ നല്‍കിയ വിവരമനുസരിച്ച് ഉള്ളാള്‍ പോലീസ് കണ്ടെടുത്തത്. അലോഷ്യസിലെ രണ്ടാം വര്‍ഷ എം.ബി.എ വിദ്യാര്‍ത്ഥിയായിരുന്നു സോനു.
സെപ്തംബര്‍ നാലിന് കാണാതായത്. കാണാതായ ദിവസം ബീരിയിലെ താമസ സ്ഥലത്ത് കൂട്ടുകാര്‍ക്കൊപ്പം നടന്ന നിശാ പാര്‍ട്ടിക്ക് ശേഷം യമഹ ബൈക്കെടുത്ത് മുറി വിട്ടതായിരുന്നു സോനു. മൊബൈല്‍ ഫോണ്‍ മുറിയില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു. രണ്ടു ദിവസം കൂട്ടുകാരന്‍ തിരിച്ചുവരാതായപ്പോള്‍ തിരുവനന്തുപരത്തെ വീടുമായി ബന്ധപ്പെട്ടപ്പോഴാണ് സോനു അവിടെ എത്തിയിട്ടില്ലെന്ന് വിവരം ലഭിച്ചത്.
പാര്‍ട്ടിക്ക് ശേഷം ബൈക്കില്‍ അമിത വേഗതയില്‍ സഞ്ചരിക്കുമ്പോള്‍ നിയന്ത്രണംവിട്ട് അപകടത്തില്‍പെട്ടതാകാമെന്നാണ് പോലീസിന്റെ നിഗമനം. എങ്കിലും മരണത്തിലെ ദുരൂഹതയകറ്റാനുള്ള നീക്കത്തിലാണ് ഉള്ളാള്‍ പോലീസ്. വിദ്യാര്‍ത്ഥിയുടെ മരണവിവരമറിഞ്ഞ് ബന്ധുക്കള്‍ മംഗളൂരുവിലെത്തി.
Keywords: Karnataka-news-missing-found-deadbody-mba-police-ullal

Post a Comment
0 Comments