Type Here to Get Search Results !

Bottom Ad

കാസര്‍കോടിന്റെ വികസനത്തിനായി സര്‍ക്കാര്‍ തലത്തില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തും- രാധാകൃഷ്ണന്‍ പെരുമ്പള


കാസര്‍കോട്.(www.evisionnews.in)കാസര്‍കോടിന്റെ വികസനത്തിനായി സര്‍ക്കാര്‍ തലത്തില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തുമെന്ന് സി.പി.ഐ നേതാവ് അഡ്വക്കറ്റ്.രാധാകൃഷ്ണന്‍ പെരുമ്പള.ഇ-വിഷന്‍ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ കാസര്‍കോടെന്തേ കേരളത്തിലല്ലേ എന്ന ചോദ്യമുയര്‍ത്തി നടത്തിയ തുറന്ന ചര്‍ച്ചയിലാണ് രാധാകൃഷ്ണന്‍ പെരുമ്പള ഇക്കാര്യം അറിയിച്ചത്.
ജില്ലയുടെ ചുമതലയുള്ള മന്ത്രി ഇ.ചന്ദ്രശേഖന്‍ മുഖാന്തിരം ജില്ല നേരിടുന്ന പ്രശ്‌നങ്ങള്‍ മുഖ്യ മന്ത്രിയുടെ ശ്രദ്ധിയില്‍ പെടുത്തും.
പുതിയ സര്‍ക്കാര്‍ ജില്ലയുടെ വികസന കാര്യത്തില്‍ അനുകൂലമായ നടപടികളെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.കാസര്‍കോടിന്റെ പിന്നോക്കാവസ്ഥയ്ക്ക് ഉത്തരവാദികള്‍ കാസര്‍കോട്ടുള്ളവര്‍ തന്നെയാണ്. നമ്മുടെ ആവശ്യങ്ങള്‍ യഥാവിധി അവതരിപ്പിക്കാനോ, ഉച്ചത്തില്‍ പറയാനോ സാധിച്ചില്ല.ഇതുകാരണമാണ് കാസര്‍കോടിന് ഇങ്ങനെയൊരു ദുരവസ്ഥ നേരിടേണ്ടിവന്നത്.
അതിവേഗ റെയില്‍പാതയുടെ പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കി എന്നല്ലാതെ സര്‍ക്കാര്‍ അത് അംഗീകരിക്കുകയോ അതിന്മേല്‍ നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ല. പ്രൊജക്ട് റിപ്പോര്‍ട്ട് ഇപ്പോഴും സര്‍ക്കാരിന്റെ പരിഗണനയിലാണ്.തീരുമാനം ഇനിയും മാറി മറിഞ്ഞേക്കാം.
കേരളത്തിലൊരു റെയില്‍പാതയുണ്ടാകുമ്പോള്‍ അതിന്റെ ഗുണം തീര്‍ച്ചയായും കാസര്‍കോടിന് ലഭിക്കണം.അതിനായി എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും രാധാകൃഷ്ണന്‍ പെരുമ്പള അഭ്യാര്‍ത്ഥിച്ചു.

keywords : kasragod-kerala-evision-news-2-anniversary-celebration-debt

Post a Comment

0 Comments

Top Post Ad

Below Post Ad