Type Here to Get Search Results !

Bottom Ad

സിപിഎം നേതാവ് പി. രാഘവന്റെ കോളജില്‍ എസ്.എഫ്.ഐ ഉപരോധം: ദേശാഭിമാനി വാര്‍ത്ത പാര്‍ട്ടിയില്‍ പൊരിഞ്ഞ ചര്‍ച്ചയായി


ബേഡകം (www.evisionnews.in):  മുന്നാട് പീപ്പിള്‍സ് സഹകരണ കോളജില്‍ ക്ലാസ് മുറിയില്‍ സ്ഥാപിച്ച വെബ്ക്യാമറ അടിയന്തരമായി നീക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ നേതൃത്വത്തില്‍ ഓഫീസ് ഉപരോധിച്ച് പഠിപ്പുമുടക്കി. അടിയന്തരമായി ക്യാമറ മാറ്റുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചതിനെ തുടര്‍ന്ന് ഉപരോധം അവസാനിപ്പിച്ചു.

സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുന്‍ എംഎല്‍എയുമായ പി രാഘവന്‍ സര്‍വാധികാരിയായ സ്ഥാപനമാണിത്. എസ്എഫ്‌ഐയുടെ സമരം ബേഡകം മേഖലയില്‍ പി. രാഘവന്‍ നയിക്കുന്ന സിപിഎം ഗ്രൂപ്പിനെ പ്രകോപിപ്പിച്ചിട്ടുണ്ട്. അതിനിടെ പി രാഘവന്‍ നയിക്കുന്ന കോളജിനെതിരെ എസ്എഫ്‌ഐ നടത്തിയ സമരം പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനി വാര്‍ത്ത പ്രസിദ്ധീകരിച്ചത് രാഘവന്‍ ഗ്രൂപ്പിന് വന്‍ തിരിച്ചടിയായി. കുറ്റിക്കോല്‍ മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് പി ഗോപാന്‍മാസ്റ്റര്‍ അടക്കമുള്ളവരെ പാര്‍ട്ടിയില്‍ നിന്ന് പുറന്തള്ളുന്നതില്‍ വിജയിച്ചതില്‍ രാഘവന്‍ ഗ്രൂപ്പുകാര്‍ ആഹ്ലാദത്തിമര്‍പ്പില്‍ ആണ്ടിരിക്കുമ്പോള്‍ പീപ്പിള്‍സ് കോളജിനെതിരെ എസ്എഫ്‌ഐ തന്നെ രംഗത്ത് വന്നത് വരും നാളുകളില്‍ ബേഡകം മേഖലകളിലും ജില്ലാ നേതൃത്വത്തിലും വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെക്കുമെന്നാണ് സൂചനകള്‍.

കോളജിന്റെ അടിസ്ഥാന ആവശ്യങ്ങള്‍ പരിഹരിക്കേണ്ടതിന് മുന്‍തൂക്കം നല്‍കേണ്ടവര്‍ ലക്ഷക്കണക്കിന് രൂപ മുടക്കി ക്ലാസ് മുറികളില്‍ ക്യാമറ സ്ഥാപിച്ച നിലപാടിനെതിരായാണ് വിദ്യാര്‍ത്ഥികള്‍ സമരം ചെയ്തത്. മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും ഒപ്പുശേഖരിച്ച് പ്രിന്‍സിപ്പലിന് പരാതിയും നല്‍കി. ക്യാമറ സ്ഥാപിക്കുന്ന തീരുമാനം വന്നയുടന്‍ എസ്എഫ്‌ഐ നിലപാട് രേഖാമൂലവും ചര്‍ച്ചയിലൂടെയും അറിയിച്ചതാണ്. ഇതൊന്നും മുഖവിലക്കെടുക്കാതെയാണ് ഓണാവധിക്കാലത്ത് ക്യാമറ സ്ഥാപിച്ചത്.



ഉപരോധ സമരം ജില്ലാ സെക്രട്ടറി ബി വൈശാഖ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് മിഥുന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം മീര ചന്ദ്രന്‍, ഏരിയാസെക്രട്ടറി അപ്പൂസ്, രഹില്‍, ദിവ്യലക്ഷ്മി, അന്‍വര്‍ സാദിഖ്, രാഹുല്‍, ശരണ്‍ ജ്യോതി സംസാരിച്ചു.


Keywords: Kasaragod-news-cpm-sfi-munnad-web-camera

Post a Comment

0 Comments

Top Post Ad

Below Post Ad